യൂറോ കപ്പ്: അവിശ്വസനീയ പ്രകടനത്തിലൂടെ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ സ്‌കോട്‌ലന്‍ഡിനെ 3-1നു തോല്‍പിച്ച് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. മത്സരം തുടങ്ങുന്നതിന് മുന്‍പ് വരെ മൂന്നാം സ്ഥാനത്തായിരുന്ന ക്രൊയേഷ്യ മൂന്നു ഗോളുകള്‍ നേടിയതിന്റെ ബലത്തിലാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

നിക്കോള വ്‌ലാസിച്ച് (17), ലൂക്ക മോഡ്രിച്ച് (62), ഇവാന്‍ പെരിസിച്ച് (77) എന്നിവരാണു ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്. കല്ലം മക്ഗ്രെഗര്‍ (42) സ്‌കോട്ലന്‍ഡിന്റെ ആശ്വാസഗോള്‍ നേടി.

ഇന്നു പുലര്‍ച്ചെ നടന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 12-ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിങ്ങാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്.

ഇംഗ്ലണ്ട്- ചെക്ക് പോരാട്ടം സമനിലില്‍ കലാശിച്ചിരുന്നെങ്കില്‍ ഇരുടീമുകളും പ്രീക്വാര്‍ട്ടറിലെത്തുകയും ജയിച്ചാലും ക്രൊയേഷ്യയുടെ നോക്കൗട്ട് റൗണ്ട് ഉറപ്പില്ലാതിരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ ജയം ക്രൊയേഷ്യക്കു തുണയായി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു