ലോക കപ്പിനിടെ തങ്ങൾക്ക് നൽകിയ പിന്തുണയെ പുകഴ്ത്തി നന്ദി അറിയിച്ചുകൊണ്ട് അര്ജന്റീന ഫുട്ബോൾ അസോസിയേഷൻ ഇട്ട പോസ്റ്റിൽ കേരളത്തെ പുകഴ്ത്തിയ ഭാഗത്തെ ഇഷ്ടപെടാത്തതിനാൽ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥ. ‘നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാകിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി’ എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാൻഡിലിൽനിന്നുള്ള ട്വീഇതിൽ കേരളം പ്രത്യേകം,ആയി എഴുതിയതാണ് പോലീസ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ച ഭാഗം.
അർജന്റീനക്ക് ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയ സ്ഥലങ്ങളും അവർക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ളതും ബംഗ്ലാദേശ്, കേരളം, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ആയതിനാലാണ് അത്തരത്തിൽ ഒരു നന്ദി സന്ദേശത്തിൽ കേരളത്തെ അവർ അങ്ങനെ പരാമർശിച്ചത്. എന്തായാലും ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കതാരിയ പറയുന്നത് ഇങ്ങനെ:
Read more
കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ഇന്ത്യാ രാജ്യത്തിന്റെ അവിഭാജ്യഘടകമായ ഭാഗം, ദയവായി തിരുത്തൂ’- അഞ്ജലി കതാരിയ ട്വീറ്റിൽ ആവശ്യപ്പെട്ടു. എന്തായാലും കേരളം ഒരു രാജ്യമല്ല എന്ന് അർജന്റീനക്ക് നന്നായി അറിയാമെന്നും അവർക്ക് കിട്ടിയ പിന്തുണക്കാണ് നന്ദി അറിയിച്ചതെന്നും പറഞ്ഞ ആരാധകർ ഇത് കാണുമ്പോൾ എന്താണ് അസ്വസ്ഥത എന്നും ചോദിക്കുന്നു.