ജംഷെഡ്‌പൂര്‍ എഫ്‌.സിയ്‌ക്ക്‌ വിജയം ; പോയിന്റ്‌ പട്ടികയില്‍ രണ്ടാമത്‌, സെമി സാദ്ധ്യത ഉറപ്പിച്ചു

ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ ഫുട്‌ബോളില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക്‌ ജംഷഡ്‌പൂര്‍ എഫ്‌സിയ്‌ക്ക്‌ വിജയം. ഈ വിജയത്തോടെ സെമി സാധ്യത ജെംഷെഡ്‌പൂര്‍ ഊ്‌ട്ടിയുറപ്പിച്ചു. രണ്ടു ഗോളിന്‌ മുന്നില്‍ നില്‍ക്കുകയും പിന്നീട്‌ സമനില വഴങ്ങുകയും ചെയ്‌ത ജംഷെഡ്‌പൂര്‍ അവസാന മിനിറ്റുകളില്‍ തിരിച്ചടിച്ച്‌ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ലെന്‍ ഡുംഗല്‍, ഗ്രെഗ്‌ സ്‌റ്റുവര്‍ട്ട്‌, ജോര്‍ദ്ദാന്‍ മുറേ എന്നിവര്‍ ജംഷഡ്‌പൂര്‍ എഫ്‌ സിയ്‌ക്കായി ഗോളുകള്‍ സ്‌്‌കോര്‍ ചെയ്‌തപ്പോള്‍ ലാല്‍ഡന്‍ മാവിയ റാല്‍ട്ടേ, മാഴ്‌സലീഞ്ഞോ എന്നിവര്‍ നോര്‍ത്തീസ്‌റ്റ്‌ യുണൈറ്റഡിനായി സ്‌കോര്‍ ചെയ്‌തു. കളിയില്‍ രണ്ടുഗോളിന്‌ മുന്നിട്ടു നിന്ന ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ച്‌ നോര്‍ത്തീസ്‌റ്റ്‌ യുണൈറ്റഡ്‌ ഒപ്പമെത്തിയെങ്കിലും പകരക്കാരനായി വന്ന മുറേ 85 ാം മിനിറ്റില്‍ രക്ഷകനായി മാറി. ഈ വിജയത്തോടെ ജംഷെഡ്‌പൂര്‍ എഫ്‌ സി പോയിന്റ്‌ ടേബിളില്‍ 34 പോയിന്റുമായി രണ്ടാം സ്ഥാനത്തായി്‌.

Read more

ഒരു പോയിന്റ്‌ കൂടി നേടിയാല്‍ അവര്‍ സെമിഫൈനല്‍ ഉറപ്പാക്കും. ലീഗ്‌ ടേബിളില്‍ ഒമ്പതാം സ്ഥാനത്തുള്ള നോര്‍ത്തീസ്‌റ്റ്‌ യുണൈറ്റഡിന്‌ ഈ സീസണില്‍ നേടാനായത്‌ 13 പോയിന്റാണ്‌. അവരുടെ 19 മത്സരം പൂര്‍ത്തിയാകുകയും ചെയ്‌തു. ഇനി ഒരു കളി മാത്രമാണ്‌ നോര്‍ത്തീസ്‌റ്റിന്‌ അവശേഷിക്കുന്നത്‌.