ബ്ലാസ്‌റ്റേഴ്‌സ് ഡ്രസിങ് റൂം 'രഹസ്യങ്ങള്‍' വെളിപ്പെടുത്തി സികെ വിനീത്

മുംബൈ സിറ്റി എഫ്‌സിയുമായുള്ള മത്സരത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഡല്‍ഹിക്കെതിരായ മിന്നും ജയം ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും വന്‍ ആത്മവിശ്വാസമാണ് നല്‍കയിരിക്കുന്നത്. ഇതുവരെ ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ മിന്നും ഹാട്രിക്കും ആരാധകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രസിങ് റൂമിലും മറ്റും നടക്കുന്ന രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിന്റെ മുന്നേറ്റ നിര താരം സികെ വിനീത്.

ടീമുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സികെ മറുപടി പറയുന്ന വീഡിയോ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഫെയസ്ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. ടീമിലെ ഏറ്റവും തമാശക്കാരന്‍ ഹ്യൂമാണെന്നും ഏറ്റവും സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്നത് ബെര്‍ബറ്റോവ് ആണെന്നും വിനീത് മലയാളത്തിലുള്ള വീഡിയോയില്‍ പറയുന്നു.

ടീമിലെ സ്‌കില്‍ കൂടിയ കളിക്കാരന്‍ ഫ്രീസ്റ്റൈയില്‍ ആണെങ്കില്‍ സിഫ്‌നിയോസ് ആണെന്നും കളിയില്‍ മികച്ച സ്‌കില്‍ പെക്കൂസണാകുമെന്നും വിനീത് പറയുന്നു. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഏറ്റവും വേഗതയേറിയ താരം താനാണെന്നാണ് വിനീതിന്റെ അഭിപ്രായം. ടീമിലെ സംഗീത പ്രേമി ക്യാപ്റ്റനായ സന്ദേശ് ജിങ്കനാണെന്നും വിനീത് പറയുന്നു.

ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ എല്ലാ താരങ്ങളും ഒന്നിനൊന്നു മികച്ചതാണെന്ന പറഞ്ഞ വിനീത് ബെര്‍ബറ്റോവ് സംസാരപ്രിയനല്ലെന്നും ഹ്യൂം നേരെ തിരിച്ചാണെന്നും പറയുന്നു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?