അടിക്ക് തിരിച്ചടി: സികെ വിനീതിന്റെ തകര്‍പ്പന്‍ ഗോളില്‍ കളി ഒപ്പത്തിനൊപ്പം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടുനുള്ളില്‍ പന്തെത്തിച്ച ആരാധകരെ ഞെട്ടിച്ച ഗോവയുടെ വലയിലേക്ക് ചൂടാറും മുമ്പെ സികെ വിനീതിന്റെ കിടിലന്‍ ഫിനിഷ്. മത്സരത്തിന്റെ 29ാം മിനുട്ടിലാണ് സികെ വിനീത് കേരള ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകകൂട്ടത്തിന് മുന്നില്‍ അത്യുഗ്രന്‍ ഫിനിഷിലൂടെയാണ് വിനീത് ഗോവ ഗോളിയെ കീഴടക്കിയിത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യം പറതറിയെങ്കിലും വിനീതിന്റെ ഗോളിലൂടെ കളിയിലേക്ക് തിരിച്ചെത്തി. മത്സരത്തിന്റെ ആറാം മിനുട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങിത്്്.

ആവേശകരമായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഗോവ നിരയില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മുന്നേറ്റം നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പത്ത് മിനുട്ടുനുള്ളില്‍ ഗോള്‍ വഴങ്ങി. കോറോയാണ് ഗോവയുടെ ഗോള്‍ നേടിയത്.