വിനിഷ്യസും ബെല്ലിങ്ഹാമും ഒക്കെ മാറി ഇരിക്ക്, ബാലൺ ഡി ഓർ അവൻ തന്നെ എടുക്കും, സ്പെയിനിന്റെ വിജയത്തിന് തൊട്ടുപിന്നാലെ അണ്ടർ റേറ്റഡ് താരത്തിന് അവാർഡ് നൽകണം എന്ന ആവശ്യവുമായി സോഷ്യൽ മീഡിയ

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന് സ്‌പെയ്ൻ യൂറോ കപ്പ് വിജയം സ്വന്തമാക്കി. നിക്കോ വില്യംസ്, മികേൽ ഒയർസബാൾ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോൾ നേടിയത്. കോൾ പാമർ ആണ് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഏക ഗോൾ സ്വന്തമാക്കിയത്. സ്പെയിൻ തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് ആകട്ടെ തുടർച്ചയായ രണ്ടാം ഫൈനലിലാണ് പരാജയം ഏറ്റുവാങ്ങിയത്. സ്പെയിനിന്റെ ആധിപത്യം തന്നെയാണ് മത്സരത്തിന്റെ തുടക്കം മുതൽ കാണാൻ സാധിച്ചത്. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് പ്രതിരോധം നന്നായി കളിച്ച് ഇല്ലായിരുന്നെങ്കിൽ സ്പെയിൻ ഒരുപാട് ഗോളുകൾ അടിച്ചുകൂട്ടുമായിരുന്നു.

ആദ്യ പകുതിയിൽ പിറക്കാതെ പോയ ഗോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ അത്യതെ കളിയുടെ 47 ആം മിനിറ്റിൽ വലത് വിംഗിൽ നിന്ന് യമാൽ നീട്ടി നൽകിയ മനോഹരമായ പാസ് സ്വീകരിച്ച നിക്കോ വില്യംസ്സ് മനോഹരമായ ഗ്രൗണ്ട് ഷോട്ടിലൂടെ ഗോൾവര കടത്തുക ആയിരുന്നു. തുടർന്നും നന്നായി ആക്രമിച്ച സ്പെയിനിനെ ഭാഗ്യം മാത്രമാണ് രണ്ടാം ഗോളിൽ നിന്ന് തടഞ്ഞത്. അതിനിടയിൽ കളിയിലേക്ക് തിരിച്ചുവന്ന ഇംഗ്ലണ്ട് കോൾ പാമറിലൂടെ കളി സമനിലയിൽ ആക്കുക ആയിരുന്നു . ജൂഡ് ബെല്ലിങ്ഹാമിന്റെ പാസ് സ്വീകരിച്ച പാമർ തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ ആക്കി. ശേഷം വീണ്ടും അകാരമാനം തുടങ്ങിയ സ്പെയിൻ 86-ാം മിനിറ്റിൽവിജയ ഗോൾ നേടി. മാർക് കുക്കുറേല നൽകിയ പാസ് മനോഹമായി മികേൽ ഒയർസബാൾ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ പന്ത് വലയിൽ ആക്കി. തുടർന്ന് കളിയുടെ അവസാന മിനിറ്റിൽ ഗോൾ അടിക്കാനുള്ള ഇംഗ്ലണ്ട് ശ്രമം സ്പെയിൻ വിഫലം ആക്കിയതോടെ അർഹിച്ച കിരീട നേട്ടം സ്പെയിൻ സ്വന്തമാക്കി.

മത്സരത്തിലെ സ്പെയിൻ വിജയത്തിന് പിന്നാലെ കാർവാജൽ ഇത്തവണ ബാലൺ ഡി ഓർ അവാർഡ് അർഹിക്കുന്നു എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ആരധകർ എത്തി. പ്രതിരോധത്തിൽ താരം കാണിക്കുന്ന അച്ചടക്കം സ്പെയിൻ വിജയത്തിൽ നിർണായകമായി. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ്, ലാ ലീഗ്‌ കിരീടങ്ങൾ റയലിനൊപ്പം നേടിയ കാർവാജൽ ഈ നേട്ടം കൂടി സ്വന്തമാക്കിയതോടെ അവാർഡ് സ്വന്തമാക്കാൻ അർഹൻ എന്ന് പലരും പറഞ്ഞ് കഴിഞ്ഞു.

Read more

ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനും അവാർഡ് സ്വന്തമാക്കാനുള്ള അർഹത ഉണ്ടെന്ന് പറയുന്നവർ അനവധിയാണ്. റയലിന്റെ കിരീട വിജയങ്ങളിൽ താരത്തിന്റെ പാനൽ വലുതായിരുന്നു. അതേസമയം മത്സരത്തിൽ മുന്നിൽ ഉണ്ടായിരുന്ന വിനീഷ്യസ് ജൂനിയർ ഇപ്പോൾ ഏറെ പിന്നിൽ പോയി എന്നുള്ളതും ആരാധകർ ചൂണ്ടികാണിക്കുന്നു.