ബാലൺ ഡി ഓർ നേടും എന്ന് വിനീഷ്യസ് പറഞ്ഞിട്ടില്ല"; തുറന്ന് പറഞ്ഞു ബ്രസീൽ ഇതിഹാസം

ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ വൻ നിരാശയിലായിരുന്നു വിനി.

കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിന് നാണംകെട്ട തോൽവിയാണ് ഏറ്റു വാങ്ങേണ്ടി വന്നത്. എതിരില്ലാത്ത 4 ഗോളുകൾക്കാണ് ബാഴ്‌സ അവരെ പരാജയപെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ബ്രസീൽ താരമായ റഫീഞ്ഞയും, റയലിന് വേണ്ടി ബ്രസീലിയൻ താരമായ വിനിഷ്യസും കളിച്ചിരുന്നു. മത്സര ശേഷം എൽ ക്ലാസിക്കോക്കിടയിൽ വിനീഷ്യസ് ബാലൺ ഡി ഓറിനെ കുറിച്ച് സംസാരിച്ചിരുന്നുവോ എന്ന് റാഫിഞ്ഞയോട് ചോദിക്കപ്പെട്ടിരുന്നു. അങ്ങനെ ഒന്നും തന്നെ അദ്ദേഹം തന്നോട് പറഞ്ഞിട്ടില്ല എന്നാണ് റാഫിഞ്ഞ പറഞ്ഞിട്ടുള്ളത്.

റഫീഞ്ഞ പറയുന്നത് ഇങ്ങനെ:

“വിനീഷ്യസ് ബാലൺ ഡി ഓർ നേടുമെന്ന് എന്നോട് പറഞ്ഞിട്ടില്ല. മത്സരശേഷം ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷേ മറ്റുകാര്യങ്ങളെ കുറിച്ച് മാത്രമാണ് സംസാരിച്ചിട്ടുള്ളത്. 24 മണിക്കൂറും ഫുട്ബോളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾ കണ്ടുമുട്ടുന്ന സമയത്ത് കുടുംബത്തെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും ആണ് സംസാരിക്കാറുള്ളത് ” റാഫിഞ്ഞ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം