വിനീഷ്യസ് ജൂനിയർ സൗദി പ്രോ ലീഗിലേക്ക്? മാഡ്രിഡിൽ കരാർ പുതുക്കാൻ തയ്യാറല്ലെന്ന് താരം

റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് സൗദി പ്രോ ലീഗിൽ നിന്നുള്ള 350 മില്യൺ യൂറോ (296 മില്യൺ/$ 391 മില്യൺ) ഓഫർ നൽകിയ വിഷയത്തിൽ 24-കാരൻ ഉടൻ അത് നിരസിച്ചില്ല എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇത് സാൻ്റിയാഗോ ബെർണബ്യൂ ക്യാമ്പിൽ ആശങ്കയുണ്ടാകുന്നു. തൻ്റെ കന്നി ബാലൺ ഡി ഓർ പുരസ്‌കാരത്തിൽ കലാശിച്ചേക്കാവുന്ന ശ്രദ്ധേയമായ 2024 ക്യാമ്പയിനിന് ശേഷമാണ് ബ്രസീലിയൻ സ്‌ട്രൈക്കർക്ക് ഇങ്ങനെയൊരു ഓഫർ വരുന്നത്. സ്‌പെയിൻ വിടാൻ തീരുമാനിച്ചാൽ ഉടൻ തന്നെ വലിയ പണം ലഭിച്ചേക്കാം എന്ന സാധ്യതയാണ് അദ്ദേഹത്തിന്റെ കാര്യത്തിലുള്ളത്.

2027ൽ അവസാനിക്കുന്ന കരാർ പുതുക്കാൻ തയ്യാറല്ലെന്നും ഭാവിയിൽ തീരുമാനമെടുക്കാൻ സമയം വേണമെന്നും വിനീഷ്യസിൻ്റെ പ്രതിനിധികൾ റയൽ മാഡ്രിഡിനോട് പറഞ്ഞു. ESPN പറയുന്നത് അനുസരിച്ച്, സൗദി ഓഫർ സ്വീകരിക്കണോ എന്ന് തീരുമാനിക്കുന്നതിന് വിംഗർ സീസണിൻ്റെ അവസാനം വരെ കാത്തിരിക്കും. സൗദി ഓഫർ സ്വീകരിക്കുക വഴി അത് ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അത്‌ലറ്റായി വിനിഷ്യസിനെ മാറ്റും.

കഴിഞ്ഞ സീസണിൽ സൗദി പ്രോ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയ അൽ അഹ്ലിക്ക് വേണ്ടി വിനീഷ്യസ് കളിക്കാനാണ് സൗദിയുടെ പദ്ധതി. 2034 ലോകകപ്പിന് മുമ്പ് അദ്ദേഹം രാജ്യത്തിൻ്റെ അംബാസഡറായും പരിഗണിക്കുന്ന ഒരു കാര്യം താരത്തിന്റെ മുന്നിൽ വെച്ച ഡീലിലുണ്ട്. നിലവിൽ റയൽ മാഡ്രിഡ് ഫ്രഞ്ച് ക്ലബ് ആയ പിഎസ്ജിയിൽ നിന്നും മാഡ്രിഡ് ക്യാമ്പിൽ എത്തിച്ച ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ ടീമിൽ ഇടം കണ്ടെത്തിയതിനാൽ വിനിഷ്യസിന് വേണ്ടി വലിയ മൂല്യമുള്ള കരാർ സ്പാനിഷ് സൈഡ് മുന്നോട്ട് വെക്കില്ല എന്നും കരുതപ്പെടുന്നു.

വിനീഷ്യസിൻ്റെ റിലീസ് ക്ലോസ് 1 ബില്യൺ യൂറോ (£846m/$1.1bn) അമിതമായിരിക്കെ, 2025-ൽ കുറഞ്ഞ ഫീസ് വാങ്ങാൻ റയൽ തയ്യാറാവുമെന്ന് പ്രതീക്ഷയുണ്ട്. ഫോർവേഡിൻറെ ശ്രദ്ധ ഇപ്പോൾ ലിഗ ഭീമൻമാരെ അവരുടെ നേട്ടം കൈവരിക്കാൻ സഹായിക്കുന്നതിലാണ്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് റയൽ വല്ലാഡോളിഡിനെതിരായ മത്സരത്തിൽ സീസണിലെ ആദ്യ മൂന്ന് പോയിൻ്റുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് വിനീഷ്യസ് ജൂനിയർ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം