കേരള ബ്ലാസ്‌റ്റേഴ്‌സുമായി കൈകോർത്ത് വിഐപി ക്ലോത്തിംഗ് ലിമിറ്റഡ്, ആരാധകർക്ക് നൽകിയിരിക്കുന്നത് വലിയ ഉറപ്പ്

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ അസോസിയേറ്റ് സ്‌പോൺസറായി വിഐപി ക്ലോത്തിംഗ് ലിമിറ്റഡ്. ബിസിനസ് വിപുലീകരണവും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുന്നതിന്റെയും ഭാഗമായി, അടുത്തിടെയാണ് ‘റിവോൾട്ട’ എന്ന പേരിൽ ഫാഷനും കംഫർട്ടും ഒരുമിച്ചുചേരുന്ന പുതിയ വസ്ത്രശേഖരം വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് വിഐപി ക്ലോത്തിംഗ് ലിമിറ്റഡ് സജീവമായത്. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതൽ യുവാക്കളിലേക്ക് എത്തിച്ചേരുന്നതിനോടൊപ്പം ഫുട്‌ബോളിനും സമൂഹത്തിനും നല്ലൊരു ഭാവി സൃഷ്ടിക്കുവാനുള്ള പ്രതിബദ്ധത ഉറപ്പാക്കുകയുമാണ് വിഐപി ക്ലോത്തിംഗ് ലിമിറ്റഡ്.

ഇന്ത്യയിലെ ജനങ്ങളിൽ ഐഎസ്എൽ ഒരു ആവേശം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ മത്സരങ്ങളും ആവേശത്തോടെ കാണുവാൻ കാത്തിരിക്കുന്നത് നിരവധിപേരാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനെപ്പോലെ കരുത്തരായ ഒരു ടീമിനൊപ്പം ചേരുവാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. പുതിയ സീസണിലെ വരാനിരിക്കുന്ന മത്സരങ്ങൾക്കായി ആരാധകരെപ്പോലെത്തന്നെ ഞങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് – വിഐപി ക്ലോത്തിംഗ് ലിമിറ്റഡ് ഡയറക്ടർ എം. കപിൽ പതാരെ പറഞ്ഞു.

“അസോസിയേറ്റ് സ്‌പോൺസർ എന്ന നിലയിൽ വിഐപി ക്ലോത്തിംഗ് ലിമിറ്റഡുമായി ഞങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. യുവാക്കളിൽ ഊർജവും ആത്മവിശ്വാസവും നിറയ്ക്കുവാനുള്ള അവരുടെ പ്രതിബദ്ധത, നമ്മുടെ ടീമിന്റെയും സ്‌പോർട്‌സിന്റെയും കാഴ്ചപ്പാടുകളുമായി തീർത്തും യോജിക്കുന്നു. നമ്മുടെ ആരാധകർക്കായി അവിസ്മരണീയ അനുഭവങ്ങൾ സമ്മാനിക്കുവാനും ഒപ്പം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ പിന്തുണയ്ക്കുവാനും ഒരുമിച്ച് മുന്നോട്ടുപോകുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു”, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സി.ഇ.ഒ അഭീക് ചാറ്റർജി പറഞ്ഞു.

Latest Stories

എൽ.ഡി.എൽ കൊളസ്ട്രോൾ എന്ന നിശബ്ദ കൊലയാളി, കരുതിയിരിക്കണം

തുര്‍ക്കിയില്‍ ഭീകരാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

സഞ്ജുവിന്റെ ആഗ്രഹം നടക്കില്ല; ഗംഭീർ തിരഞ്ഞെടുക്കുന്നത് മറ്റൊരു താരത്തെ'; സംഭവം ഇങ്ങനെ

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിവി അന്‍വര്‍

"റൊണാൾഡോയ്ക്ക് 1000 ഗോൾ നേടാനാവില്ല, അയാൾക്ക് അത് സാധിക്കില്ല"; തുറന്നടിച്ച് മുൻ ലിവർപൂൾ താരം

ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍..; വേറിട്ട ലുക്കില്‍ പ്രഭാസ്, 'രാജാസാബ്' പോസ്റ്റര്‍ പുറത്ത്

സൈഡ് പ്ലീസ് കോഹ്‌ലി ഭായ്, വിരാടിനെ തൂക്കിയെറിഞ്ഞ് ഐസിസി റാങ്കിങ്ങിൽ വമ്പൻ കുതിച്ചുകയറ്റം നടത്തി യുവതാരം; ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും; ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കേരളം വളരെവേഗം മാറുന്നുവെന്ന് മുഖ്യമന്ത്രി

"മെസിയുടെ പകരക്കാരൻ ഇനി ആ താരമാണ്"; ബയേൺ മ്യൂണിക്ക് പരിശീലകൻ അഭിപ്രായപ്പെട്ടു

ഇനി ബാഗില്ലാതെ സ്‌കൂളില്‍ പോകാം; പത്ത് ദിവസം ബാഗ് ഒഴിവാക്കി എന്‍സിഇആര്‍ടി