പരിക്കേറ്റതിനെത്തുടർന്ന് മുൻ ലിവർപൂൾ ടീമംഗം സാഡിയോ മാനെക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് വിർജിൽ വാൻ ഡിക്ക് പ്രതീക്ഷിക്കുന്നു. അവന് ലോകകപ്പ് കളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, ഇപ്പോൾ അത്ര നല്ല അവസ്ഥയിൽ അല്ല അവൻ എന്നാണ് തോന്നുന്നതെന്ന് വിർജിൽ വാൻ ഡിക്ക് പറയുന്നു.
കഴിഞ്ഞയാഴ്ച വെർഡർ ബ്രെമനെതിരായ വിജയത്തിൽ തന്റെ വലത് ഫിബുലയുടെ തലയ്ക്ക് പരിക്കേറ്റതായി ബയേൺ മ്യൂണിക്ക് സ്ഥിതീകരിച്ചെങ്കിലും താരത്തിന് ടീമിൽ ഇടം നല്കാൻ റ്റീവും തീരുമാനിക്കുക ആയിരുന്നു . തിങ്കളാഴ്ച ഖത്തറിൽ എത്തിയ സ്ക്വാഡിനൊപ്പം 30-കാരൻ ഉണ്ടായിരുന്നില്ല, എന്നാൽ ടീമിന്റെ പ്രധാന താരവും റെക്കോർഡ് ഗോൾസ്കോററും എന്ന നിലയിൽ, ഫിറ്റ്നസ് തെളിയിക്കാനുള്ള എല്ലാ അവസരങ്ങളും അദ്ദേഹത്തിന് നൽകും. നവംബർ 21 ന് വാൻ ഡിക്കിന്റെ നെതർലാൻഡ്‌സ് ടീമിനൊപ്പം ഗ്രൂപ്പ് എ ഓപ്പണറിൽ അദ്ദേഹം ഇടംപിടിക്കില്ല.
മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, നെതർലൻഡ്‌സ് ക്യാപ്റ്റൻ വാൻ ഡിജ്ക് പറഞ്ഞു: “അവൻ കളിക്കുകയാണെങ്കിൽ അത് കഠിനമായിരിക്കും, ഇപ്പോഴുള്ള രീതിയിൽ അവൻ കളിക്കാൻ സാധ്യത ഇല്ല, അവൻ കളിച്ചാലും ഇല്ലെങ്കിലും അവർ ലോകോത്തര ടീമാണ്.”
തന്റെ മുൻ ലിവർപൂളിലെ സഹപ്രവർത്തകനുമായി സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, വാൻ ഡിജ്ക് കൂട്ടിച്ചേർത്തു: “തീർച്ചയായും, എനിക്ക് അവനോട് ആദ്യം സങ്കടം തോന്നി. ഈ സാഹചര്യത്തിൽ ഞാൻ സന്തുഷ്ടനല്ല, എനിക്ക് ഇതുപോലെ പ്രധാന ടൂർണമെന്റ് നഷ്ടമായതിനാൽ തന്നെ എനിക്കറിയാം ആ ബുദ്ധിമുട്ട്. ആ ഗ്രൂപ്പിൽ, അവരുടെ രാജ്യത്തിന് വേണ്ടി അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. അവൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. അത്രക്ക് മിടുക്കനാണവൻ.”