"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

ഇപ്പോൾ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമാണ് ലിവർപൂൾ. ഇന്നലെ നടന്ന ലീഗിൽ ടോട്ടൻഹാമിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇതോടെ പ്രീമിയർ ലീഗിൽ ബഹുദൂരം മുന്നിലേക്ക് ഉയർന്നിരിക്കുകയാണ് ലിവർപൂൾ. 16 മത്സരങ്ങളിൽ നിന്നായി 12 വിജയങ്ങളും 3 സമനിലയും, 1 തോൽവിയും എന്ന നിലയിൽ 39 പോയിന്റുകളാണ് ടീം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചെൽസി അടുത്ത മത്സരം കൂടെ വിജയിച്ചാലും അവർ രണ്ടാം സ്ഥാനത്ത് തന്നെ നിലകൊള്ളും.

മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് ലിവർപൂൾ തന്നെയാണ്. 52 ശതമാനവും പൊസിഷൻ അവരുടെ കൈയിൽ ആയിരുന്നു. ലിവർപൂളിന് വേണ്ടി മുഹമ്മദ് സാലയും, ലൂയിസ് ഡയസും രണ്ട് ഗോളുകൾ നേടി. അലക്സിസ് മാക്, ഡൊമനിക് എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.

ലിവർപൂളിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ഗാരി നെവിൽ. ആഴ്‌സണൽ ടീമിനെ മാത്രം ശ്രദ്ധിച്ചാൽ മതി എന്നാണ് ഗാരി നെവിൽ പറയുന്നത്.

ഗാരി നെവിൽ പറയുന്നത് ഇങ്ങനെ:

“നിലവിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമാണ് ലിവർപൂൾ. ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം നേടാൻ ഏറ്റവും യോഗ്യരായ ടീം ആണ് അവരുടേത്. നിങ്ങൾ ടൂർണമെന്റിൽ ശ്രദ്ധിക്കേണ്ട ടീമാണ് ആഴ്‌സണൽ. എന്നാൽ അവരുടെ കുതിപ്പിനെ തടയാൻ നിങ്ങൾക്ക് സാധിക്കും. പിന്നെ നിങ്ങൾ പ്രധാനമായും ഭയക്കേണ്ടത് പരിക്കുകളെയാണ്. മുഹമ്മദ് സാലേയ്ക്കും വാണ്ജിക്കിനും പരിക്ക് പറ്റിയാൽ അത് കളിയെ ബാധിക്കും” ഗാരി നെവിൽ പറഞ്ഞു.

Read more