"ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകരുണ്ട്, മറ്റ് ക്ലബ്ബുകളിലേക്ക് മാറാൻ അവസരമുണ്ടായിട്ടും ക്ലബ്ബിനോടുള്ള സ്‌നേഹം കൊണ്ടാണ് ഞാൻ ഇവിടെ തുടരുന്നത്" ആരാധകർ ഏറ്റെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് താരം കെ പി രാഹുലിന്റെ വാക്കുകൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മറ്റ് ക്ലബ്ബുകളിലേക്ക് മാറാൻ അവസരമുണ്ടായിട്ടും ക്ലബ്ബിനോടുള്ള സ്‌നേഹം കൊണ്ടാണ് താൻ ഇവിടെ തുടരുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിങ്ങർ രാഹുൽ കെ.പി. ന്യൂസ് മലയാളം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. “എനിക്ക് ക്ലബ് വിടണമെങ്കിൽ നേരത്തെ വിടാമായിരുന്നു. ഈ സീസണിൽ ക്ലബ് വിടാൻ എനിക്ക് അവസരമുണ്ടായിരുന്നു, പക്ഷേ എൻ്റെ മനസ്സിൽ, ഇവിടെ സ്വയം തെളിയിക്കാനും ഇവിടെ നന്നായി കളിക്കാനും ആഗ്രഹിക്കുന്നു,” രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.

ക്ലബ്ബിൻ്റെ ഉയർച്ച താഴ്ചകൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിശ്വസ്തരായ ആരാധകർക്ക് നന്ദി അറിയിക്കാനും അദ്ദേഹം അവസരം വിനിയോഗിച്ചു. “ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകരുണ്ട്. അവരുടെ എണ്ണം ചെറുതായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവർ യഥാർത്ഥ ആരാധകരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണിലെ ആദ്യ മത്സരത്തിൽ തോറ്റു കൊണ്ട് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ കലൂർ ജവാഹർ ലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റാദായത്തിൽ വെച്ച് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചിരുന്നു.

ഇത്ര സീസൺ ആയിട്ടും ഒരു ട്രോഫി പോലും നേടാൻ സാധിക്കാത്തത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചെറിയ നിരാശ നൽക്കുന്നുണ്ടെകിലും അവരുടെ ഭാഗത്ത് നിന്നുള്ള പിന്തുണയിൽ യാതൊരുവിധ വിട്ടു വീഴ്ചയും ഉണ്ടായിട്ടില്ല. യഥാർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് അവരുടെ നെടുംതൂൺ. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇത്തവണ ഡെഡ്ലി കോമ്പിനേഷൻ ആയി കാണപ്പെടുന്ന താരങ്ങളാണ് നോവ സാധോയിയും അഡ്രിയാൻ ലൂണയും. എതിരാളികളുടെ ഏത് പൂട്ടും പൊളിക്കാൻ കെല്പുള്ള അവരുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട്. അതിനോടൊപ്പം തന്നെ ചേർത്ത് നിർത്തുന്ന കളിക്കാരനാണ് മലയാളി കൂടിയായ കെപി രാഹുൽ. പലരും ക്ലബ്ബിന്റെ പല ഘട്ടങ്ങളിൽ വിട്ടു പോയെങ്കിലും രാഹുൽ മാത്രം തുടർന്നു എന്നത് ആരാധകരുടെ പിന്തുണ കൂടുതൽ ലഭിക്കാൻ കാരണമായി.