ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ അര്‍ജന്റീന ഇന്ന് ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30 നാണ് മത്സരം. ക്രൊയേഷ്യക്കെതിരെ മികച്ച പ്രകടനമായിരിക്കും കാഴ്ചവെക്കുക എനവ്‌ന് പറയുകയാണ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി. എന്നാല്‍ ഇത് ഫുട്‌ബോള്‍ ആണെന്നും അതിനാല്‍ ചിലപ്പോള്‍ മികച്ച ടീം തന്നെ വിജയിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അവസാന നാലില്‍ എത്താന്‍ ക്രൊയേഷ്യ ഫേവറിറ്റുകളായിരുന്നില്ല, എന്നാല്‍ 2018 ലെ മികവിന്റെ ആവര്‍ത്തനത്തില്‍ രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ അവര്‍ എത്തി. അവര്‍ പല ദേശീയ ടീമുകളെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പ്രധാന കളിക്കാരെക്കുറിച്ചോ അവരുടെ ശക്തി, ദൗര്‍ബല്യങ്ങള്‍ എന്നിവയെ കുറിച്ചൊന്നും ഞാന്‍ പരാമര്‍ശിക്കുന്നില്ല. ഞങ്ങള്‍ അതെല്ലാം പിച്ചില്‍ നല്‍കാന്‍ ശ്രമിക്കും.
ചിലപ്പോള്‍ ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. മികച്ച പ്രകടനമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താന്‍ ഞങ്ങള്‍ക്ക് എളുപ്പവഴി ലഭിക്കും. എന്നാല്‍ ഇത് ഫുട്‌ബോള്‍ ആണ്, അതിനാല്‍ ചിലപ്പോള്‍ മികച്ച ടീം തന്നെ വിജയിക്കണമെന്നില്ല- സ്‌കലോണി പറഞ്ഞു.
എയ്ഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും മികച്ച ശാരീരികക്ഷമതയുള്ളവരായി കളിക്കാന്‍ എത്തുമെന്നും ക്വാര്‍ട്ടര്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ രണ്ട് യെല്ലോ കാര്‍ഡുകള്‍ ലഭിച്ച് സസ്‌പെന്‍ഷനിലായ മാര്‍ക്കോസ് അക്യുന, ഗോണ്‍സാലോ മോണ്ടിയേല്‍ എന്നിവരെ നഷ്ടപ്പെട്ടത് പ്രശ്‌നമാകില്ലെന്നും സ്‌കലോണി കൂട്ടിച്ചേര്‍ത്തു.