യഥാർത്ഥ മത്സരങ്ങൾ വരുമ്പോൾ കാണാം, ബാഴ്‌സലോണയ്ക്ക് താക്കീതുമായി റയൽ താരം; അമ്പരന്ന് ഫുട്‍ബോൾ ലോകം

നിലവിലെ ഫുട്ബോൾ ക്ലബുകളിൽ ഏറ്റവും ശക്തരായ ടീം ആണ് റയൽ മാഡ്രിഡ്. പക്ഷെ ഇപ്പോൾ നടക്കുന്ന പ്രീ-സീസൺ സൗഹൃദ മത്സരങ്ങളിൽ ടീമിന് മികച്ച രീതിയിൽ മത്സരങ്ങൾ കളിക്കുവാൻ സാധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളും റയൽ മാഡ്രിഡ് തോറ്റിരുന്നു. ആദ്യം AC മിലാനോട് എതിരില്ലാത്ത ഒരു ഗോളിനും, രണ്ടാമത് ഇന്നലെ ബാഴ്സിലോണയായിട്ട് 2-1നും പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇന്നലത്തെ മത്സരത്തിൽ ബാഴ്സക്ക് വേണ്ടി പൗ വിക്ടർ ആണ് ഇരു ഗോളുകളും നേടി ടീമിനെ വിജയിപ്പിച്ചത്. റയൽ മാഡ്രിഡിന്റെ ഗോൾ നേടിയത് നിക്കോ പാസായിരുന്നു നേടിയിരുന്നത്. എന്നാൽ എൽ ക്ലാസിക്കോയിലെ ഈ തോൽവി റയൽ ഗോൾകീപ്പറായ തിബോട്ട് കോർട്ടോയിസ് ആശങ്കപ്പെടുത്തുന്നില്ല. ഇതിനെ കുറിച്ച് താരം സംസാരിച്ചിരുന്നു.

തിബോട്ട് കോർട്ടോയിസ് പറയുന്നത് ഇങ്ങനെ:

” ബാഴ്സലോണയോട് തോൽക്കുന്നത് ഒരിക്കലും ഞങ്ങൾ ഇഷ്ടപ്പെടാത്ത കാര്യം തന്നെയാണ്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് സീസണാണ്. കഴിഞ്ഞ വർഷം കാർവ്വഹൽ പറഞ്ഞത് എല്ലാവർക്കും ഓർമ്മയുണ്ടാകും എന്ന് ഞാൻ കരുതുന്നു. യഥാർത്ഥ മത്സരങ്ങൾ വരുമ്പോൾ നമുക്ക് കാണാം“ ഇതാണ് റയൽ മാഡ്രിഡ് താരം തിബോട്ട് കോർട്ടോയിസ് പറഞ്ഞത്.

കഴിഞ്ഞ വർഷത്തെ പ്രീ സീസൺ മത്സരത്തിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താൻ ബാഴ്സലോണ കഴിഞ്ഞിരുന്നു. എന്നാൽ സീസൺ തുടങ്ങുമ്പോൾ കളി മാറുമെന്ന് തോൽവിക്ക് ശേഷം കാർവഹൽ പറഞ്ഞിരുന്നു. തുടർന്ന് സീസണിൽ ആകെ മൂന്ന് മത്സരങ്ങളാണ് രണ്ട് ടീമുകളും തമ്മിൽ കളിച്ചത്. ആ മൂന്ന് മത്സരങ്ങളിലും വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഇന്നത്തെ മത്സരത്തിൽ നിരാശ അനുഭവിക്കേണ്ടി വന്നെങ്കിലും ടീമിലേക്ക് സീനിയർ താരങ്ങളായ കിലിയൻ എംബപ്പേ, ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ കൂടെ വരുമ്പോഴേക്കും ടീം കൂടുതൽ ശക്തരാകും. ഇവർ മൂന്ന് പേരും ആദ്യമായിട്ടാണ് റയലിന് വേണ്ടി ഒരുമിച്ച് കളിക്കാൻ പോകുന്നത്. അത് കാണാനാണ് ലോക ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്നത്.