ഞങ്ങൾ തോറ്റത് കേരള ബ്ലാസ്റ്റേഴ്സിനോട്, അല്ലാതെ അവരുടെ ആരാധകരോടല്ല; ഏതെങ്കിലും ആരാധകൻ ഗോളടിച്ച ചരിത്രമുണ്ടോ; തോൽവിയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അംഗീകരിക്കാതെ ബാംഗ്ലൂർ പരിശീലകൻ

കേരളം ബ്ലാസ്റ്റേഴ്‌സ് എന്ന മലയാളികളുടെ വികാരമായ ക്ലബ്ബിനെ ഈ കാലയളവിൽ മുഴുവൻ സ്നേഹിക്കുന്ന, അവരുടെ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന കാണികൾ ഒന്നേ ആഗ്രഹിച്ചിട്ടുള്ളു- മികച്ച ഫുട്‍ബോൾ. ടീം സമനില വഴങ്ങിയാൽ പോലും അത് മികച്ച ഫുട്‍ബോൾ കളിച്ചിട്ട് ആണെങ്കിൽ ആരാധക കൂട്ടം സന്തോഷിക്കും. അങ്ങനെയുള്ള മഞ്ഞപ്പട ഇന്നലെ സ്റ്റേഡിയത്തിലേക്ക് എത്തിയത് കഴിഞ്ഞ സീസണിൽ ബാംഗ്ലൂരുമായി നടന്ന മത്സരത്തിലുണ്ടായ വിവാദങ്ങൾക്കും കിട്ടിയ അപമാനത്തിനും പണി കൊടുക്കാനാണ്. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആ ആഗ്രഹം സാധിച്ചു കൊടുത്തു, ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞു ജയം സ്വന്തമാക്കി.

എന്നാൽ ബാംഗ്ലൂർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയോട് പരാജയപ്പെടാ‌ൻ കാരണം പിച്ചിലെ പ്രകടനം ആണെന്നും അല്ലാതെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ അലമുറയിട്ട ആരാധകരോടെല്ല എന്നും ബെംഗളൂരു മാനേജർ സിമോൺ ഗ്രേസൺ മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ഇന്നലെയും നിറഞ്ഞ കാണികളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ആരാധകരുടെ ബഹളങ്ങളും ചാന്റുകളും ബെംഗളൂരു ടീമിനെ സമ്മർദ്ദിലാക്കിയോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഗ്രേസൺ. “ആരാധകരോടല്ല ഞങ്ങൾ തോറ്റത്. പിച്ചിൽ നടത്തിയ മോശം പ്രകടനം കൊണ്ടാണ്‌. അതിൽ ആരാധകർക്ക് പങ്കില്ല. താൻ ആരാധകർ ഇതുവരെ ഗോളടിക്കുന്നത് കണ്ടിട്ടില്ല എന്നും കളി പിച്ചിലാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ഇന്നലെ കേരളത്തിന്റെ ആരാധകരുടെ കൂവൽ ഏറ്റുവാങ്ങിയ ആളായിരുന്നു ബാംഗ്ലൂർ പരിശീലകൻ. കഴിഞ്ഞ സീസണിലെ വിവാദപരമായ മത്സരത്തിന് ശേഷം തരാം കിട്ടുമ്പോഴെല്ലാം ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കുന്നത് പരിശീലകൻ തന്റെ ഹോബിയായി തന്നെ കണ്ടിരുന്നു.അതിനാൽ തന്നെ ആയിരുന്നു പരിശീലകൻ  സ്റ്റേഡിയത്തിൽ എത്തിയപ്പോഴും മുഖം കാണിച്ചപ്പോഴും എല്ലാം കൂവലുകൾ കൊണ്ട് നിറഞ്ഞത്.

Read more

തന്റെ ടീമിന്റെ പ്രകടനം ഒരുപാട് മെച്ചപ്പെടാൻ ഉണ്ടെന്നുള്ള അഭിപ്രായമാണ് പരിശീലകൻ മത്സരശേഷം പറഞ്ഞത്.