ഞങ്ങൾ നന്നായി കളിച്ചു, ആ ഭാഗത്ത് പിഴച്ചു; മത്സരശേഷം ഇവാൻ പറയുന്നത് ഇങ്ങനെ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ പതിനെട്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഏകപക്ഷീയമായ ഗോളിന് വിജയം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിരിക്കുകയാണ്.

മത്സരത്തിൽ ബെംഗളൂരു താരം റോയ് കൃഷ്ണയാണ് വിജയഗോൾ നേടിയത്. ബെംഗളുരുവിന്റെ തുടർച്ചയായ ആറാം വിജയമായിതു മാറുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏഴാം തോൽവിയാണിത്. അതിൽ അഞ്ചു തോൽവികളും എവേ മത്സരങ്ങളിൽ നിന്നായിരുന്നു. ഇരു ടീമുകളും ഏറ്റുമുട്ടിയ ലീഗിലെ ആദ്യ ഘട്ട മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.

“ഇതൊരു നല്ല ഗെയിമായിരുന്നു, ഗെയിം നിയന്ത്രിക്കാൻ ഞങ്ങൾക്ക് സാധിച്ചു.ടീം നടത്തിയ പ്രകടനത്തിൽ ഞങ്ങൾ സംതൃപ്തരാണ്. ഫിനീഷിംഗിൽ ഞങ്ങൾക്ക് പോരായ്മ ഉണ്ടായിരുന്നു. ആ കാര്യത്തിൽ ഞങ്ങള്ക് ആശങ്കയുണ്ട്, പരിഹരിച്ച് ഞങ്ങൾ തിരിച്ചെത്തും.”

“റിസ്ക് എടുക്കണം, അങ്ങനെയാണ് ഫുട്ബോൾ പ്രവർത്തിക്കുന്നത്. അപ്പോഴും എന്റെ കളിക്കാർ മികച്ച പ്രകടനം കാഴ്ചവച്ചു, പരിശീലകനെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ഇതൊരു കടുപ്പമേറിയ കളിയായിരുന്നു, ബെംഗളൂരു എഫ്‌സി ഒരു മികച്ച ടീമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തുടർച്ചയായ മൂന്നാം മത്സരത്തിലും ക്ലീൻ ഷീറ്റ് നിലനിർത്തുന്നതിൽ പരാജയപ്പെടുകയും 18 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ വഴങ്ങുകയും ചെയ്തു. സെറ്റ്-പീസുകൾ പ്രതിരോധിക്കുമ്പോൾ, പ്രത്യേകിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ശക്തമായി പ്രവർത്തിച്ച മതിയാകു.”

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം