"റയലിനേക്കാൾ ഗോളുകൾ ഞങ്ങൾ അടിച്ചു, അതിൽ ഹാപ്പിയാണ്"; റയൽ മാഡ്രിഡിനെ പരിഹസിച്ച് റെഡ് സ്റ്റാർ താരം

ടൂർണമെന്റ് ഏതായാലും തകർപ്പൻ പ്രകടനം നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ടീം ആണ് ബാഴ്‌സിലോണ. ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു റെഡ് സ്റ്റാർ ബെൽഗ്രേഡ് അവരെ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ലെവന്റോസ്ക്കി, റാഫിഞ്ഞ, കൂണ്ടെ എന്നിവരായിരുന്നു മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്. എന്നാൽ രണ്ട് ഗോളുകൾ തിരിച്ചടിക്കാനായി എന്നുള്ളത് തന്നെ ഈ സെർബിയൻ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം സന്തോഷിക്കാൻ വക നൽകുന്ന കാര്യമാണ്.

എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സ എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റെഡ് സ്റ്റാറിന്റെ താരമായ ടിമി എൽസ്നിക്ക് റയലിനെ ഒന്ന് ട്രോളിയിട്ടുണ്ട്. അതായത് റയലിനെക്കാൾ കൂടുതൽ ഗോളുകൾ ഞങ്ങൾ ബാഴ്സക്കെതിരെ അടിച്ചല്ലോ എന്നാണ് ടിമി പറഞ്ഞിട്ടുള്ളത്.

ടിമി എൽസ്നിക്ക് പറയുന്നത് ഇങ്ങനെ:

“വിജയത്തിന് ഞങ്ങൾ ബാഴ്സയെ അഭിനന്ദിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ അവരുടെ കൂടെയുണ്ട്. ഞങ്ങൾ പരമാവധി പോരാടാൻ ശ്രമിച്ചിട്ടുണ്ട്. എന്തായാലും റയൽ മാഡ്രിഡ് അടിച്ചതിനേക്കാൾ കൂടുതൽ ഗോളുകൾ ഞങ്ങൾക്ക് അവർക്കെതിരെ അടിക്കാൻ കഴിഞ്ഞല്ലോ “ഇതാണ് റെഡ് സ്റ്റാർ താരം പറഞ്ഞിട്ടുള്ളത്.

ലാലിഗയിൽ തകർപ്പൻ പ്രകടനമാണ് ബാഴ്‌സ നടത്തുന്നത്. 12 മത്സരങ്ങളിൽ 11 മത്സരങ്ങളിലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതിലൂടെ ഒന്നാം സ്ഥാനം കൈവരിക്കാൻ ടീമിന് സാധിച്ചിട്ടുണ്ട്.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ