ലോകകപ്പ് സെമിയില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പൂട്ടാനുള്ള ഹോം വര്‍ക്കുകളിലാണ് ക്രൊയേഷ്യയെന്ന് പരിശീലകന്‍ സ്ലാറ്റ്കോ ഡാലിക്. ക്രൊയേഷ്യന്‍ ടീം മെസിയെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും ബ്രസീലിനെതിരെ പുറത്തെടുത്ത പ്രയോഗം തന്നെ അര്‍ജന്റീനയ്‌ക്കെതിരെ പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൊയേഷ്യന്‍ ടീം മെസ്സിയെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. സെമി ഫൈനല്‍ മത്സരത്തില്‍ അച്ചടക്കമാണ് പ്രധാനം. ഞങ്ങള്‍ മെസിക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്നാല്‍ പ്ലെയര്‍ഓണ്‍പ്ലേയര്‍ ശൈലിയിലല്ല വേണ്ടത്. മെസി പന്ത് കാലില്‍ വെച്ച് കളിക്കാന്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഞങ്ങളുടെ പ്രതിരോധത്തിന്റെ താക്കോല്‍ അച്ചടക്കമായിരിക്കും. ബ്രസീലിനെതിരെ ഇതു തന്നെയാണ് ഞങ്ങള്‍ പ്രയോഗിച്ചത്. അതിനാല്‍ ഞങ്ങള്‍ക്ക് ഭയപ്പെടേണ്ട ആവശ്യമില്ല.
മെസി അര്‍ജന്റീനയുടെ ഏറ്റവും പ്രധാന കളിക്കാരനാണ്. എന്നാല്‍ കഴിവുള്ള നിരവധി കളിക്കാര്‍ ക്രൊയേഷ്യക്ക് ഉണ്ട്. ഞങ്ങള്‍ വിശദമായ പഠനം നടത്തും. കാരണം ഇതുവരെ അര്‍ജന്റീനയില്‍ ശ്രദ്ധ കേദ്ധീകരിച്ചിട്ടില്ല. മികച്ച രീതിയില്‍ കളിക്കുന്ന ഈ ദേശീയ ടീമിന് നേതൃത്വം നല്‍കുന്ന മെസി തന്നെയാണ് പ്രധാന കളിക്കാരന്‍. യുവാക്കളായ നല്ല കുറച്ച് കളിക്കാരുണ്ട്. അവര്‍ വളരെ അപകടകാരികളാണ്
തങ്ങള്‍ എളുപ്പത്തില്‍ പരുക്കേല്‍ക്കുന്നവരാണെന്ന് അര്‍ജന്റീന തന്നെ കാണിച്ചു തന്നു. നെതര്‍ലന്‍ഡ്‌സിനെതിരെ രണ്ട് ഗോളിന് ലീഡ് ചെയ്ത അവര്‍ ഒടുവില്‍ 2-2ലെത്തി. കഷ്ടിച്ച് പെനാല്‍റ്റിയിലേക്ക് നീങ്ങി. ഞങ്ങള്‍ പരമാവധി പ്രകടനം പുറത്തെടുക്കും. നൂറ് ശതമാനം ഏകാഗ്രതയോടെ മത്സരത്തിനിറങ്ങും- സ്ലാറ്റ്കോ ഡാലിക് പറഞ്ഞു.