'ഞങ്ങൾ സ്പാനിഷ് കപ്പ് ഇങ് എടുക്കുവാ'; എൽ ക്ലാസിക്കോ ഫൈനലിൽ റയലിനെ തകർത്ത് കപ്പ് ജേതാക്കളായി ബാഴ്‌സലോണ

ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡിനെ തകർത്ത് ബാർസിലോണ സൂപ്പർ കപ്പ് ചാമ്പ്യന്മാരായി. എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയലിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സിലോണ പരാജയപ്പെടുത്തിയത്.

ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ച വെച്ചത്. 52 ശതമാനവും പൊസഷൻ ബാഴ്‌സയുടെ കൈകളിലായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിൽ തന്നെ ബാഴ്‌സിലോണ 4 ഗോളുകളും വലയിൽ കയറ്റിയിരുന്നു. ബാഴ്‌സയ്ക്ക് വേണ്ടി ലാമിന് യമാൽ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, റാഫീഞ്ഞ, അലെജാന്‍ഡ്രോ ബാല്‍ഡേ എന്നിവർ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്തി. റയലിന് വേണ്ടി ആദ്യം ഗോൾ നേടി ലീഡ് എടുത്തത് കിലിയന്‍ എംബാപ്പെയാണ്.

രണ്ടാം പകുതിയിൽ റയൽ മികച്ച മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ബാഴ്‌സയുടെ ഡിഫൻസുകൾ അതിനെല്ലാം തടയിടുകയായിരുന്നു. 48 ആം മിനിറ്റിൽ റാഫിഞ്ഞ വീണ്ടും ഗോൾ നേടി. തുടർന്ന് റയൽ 60-ാം മിനിറ്റിൽ തന്നെ റോഡ്രി​ഗോയിലൂടെ ഒരു ​ഗോൾ തിരിച്ചടിച്ചു. എന്നാല്‍ ഇതിന് ശേഷം കൂടുതല്‍ കരുതലോടെ കളിച്ച ബാഴ്‌സലോണ റയലിന് തിരിച്ചുവരാന്‍ ഒരവസരവും നല്‍കാതെ പിടിച്ചുനിന്നു. ഇതോടെ ബാഴ്‌സ തങ്ങളുടെ 15 ആം സ്പാനിഷ് സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി.

Latest Stories

മമ്മൂട്ടി ചേട്ടനൊരു സ്‌നേഹ സമ്മാനം..; റോളക്‌സിന് പകരം മെഗാസ്റ്റാര്‍ ആസിഫ് അലിയോട് ചോദിച്ചു വാങ്ങിയ സമ്മാനം, വീഡിയോ

പിവി അൻവർ സ്റ്റേറ്റ് കൺവീനർ; ഔദ്യോഗിക സ്ഥിരീകരണവുമായി തൃണമൂൽ കോൺഗ്രസ്

ഐഐടി-ഖരഗ്പൂരിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

664 റൺസ് അതും പുറത്താകാതെ, ഒരു കാലത്ത് വെറുക്കപെട്ടവന്റെ പ്രകടനത്തിൽ ഷോക്കായി ബിസിസിഐ; കോഹ്‌ലിക്ക് പകരം ടീമിലേക്ക് പരിഗണിക്കാൻ ഒരുക്കം

രാജി മമതയുടെ നിർദ്ദേശപ്രകരം; നിലമ്പൂരിൽ മത്സരിക്കില്ല പകരം കോൺഗ്രസിന് നിരുപാധിക പിന്തുണ; വാർത്താസമ്മേളനത്തിൽ പിവി അൻവർ

എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു..; അംഗീകാരത്തിനിടെയിലും പ്രിയതമയ്ക്ക് അജിത്തിന്റെ സ്‌നേഹചുംബനം, വീഡിയോ

" എന്നെ ആരൊക്കെയോ കൊല്ലാൻ ശ്രമിക്കുന്നുണ്ട്, എന്റെ ഭക്ഷണത്തിൽ വിഷം കലർത്തി"; വമ്പൻ വെളിപ്പെടുത്തലുമായി ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്

ഇന്‍ഡസ്ട്രിയിലുള്ള ആരും എന്നെ സഹായിച്ചില്ല, ധ്രുവനച്ചത്തിരം റിലീസ് വൈകുന്നത് എന്താണെന്ന് പോലും ചോദിച്ചില്ല: ഗൗതം മേനോന്‍

പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; ലക്ഷ്യം തൃണമൂൽ കോൺ​ഗ്രസിൻ്റെ രാജ്യസഭാ സീറ്റോ?

" സഞ്ജു സാംസൺ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉണ്ടാവില്ല"; ആകാശ് ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ