ഐഎസ്എല്‍ ഫുട്‌ബോളില്‍ ബെംഗുളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാല് കോടി രുപ പിഴയിട്ടിരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പും പറയണം. അല്ലാത്ത പക്ഷം ആറ് കോടി രൂപ പിഴ ഒടുക്കണം. എന്തായാലും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാതെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഈ പ്രശ്‌നത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുമായാണ്.
ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ട ക്ഷമാപണകുറിപ്പിൽ പറയുന്നത് ഇങ്ങനെ- മാർച്ച് 3 ന് ബാംഗ്ലൂർ എഫ് സിയുമായി നടന്ന മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു . ഞങ്ങൾ അപ്പോൾ കാണിച്ച ആവേശത്തിൽ സംഭവിച്ചതാണ് അതൊന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഞങ്ങളുടെ പെരുമാറ്റം നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നു. ഇന്ത്യൻ ഫുട്‍ബോൾ ഫെഡറേഷനോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്. ആയതിനാൽ തന്നെ ഇത്തരത്തിൽ ഒരു സംഭവം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുന്നു.
എന്തായലും ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞതോടെ വിവാദങ്ങൾ അവസാനിക്കാനാണ് സാധ്യത. കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങാൻ ടീമിന് ഉദ്ദേശമില്ലെന്ന് വ്യക്‌തമാണ് .
കളിക്കാരെ തിരിച്ചുവിളിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്കിയിരുന്നു . ഒപ്പം അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി. പരിശീലകനും പരസ്യമായി മാപ്പുപറയണം അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. കൂടാതെ ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല.