യുവേഫ ചാമ്പ്യൻസ് ലീഗിൽ താൻ നേരിട്ട ഏറ്റവും കടുത്ത എതിരാളിയെന്ന് ബയേൺ മ്യൂണിക്ക് ഡിഫൻഡർ അൽഫോൻസോ ഡേവീസ് ബാഴ്‌സലോണ താരം ഔസ്മാൻ ഡെംബലെയെ വിശേഷിപ്പിച്ചു. കാനഡ ഇന്റർനാഷണൽ അടുത്തിടെ നടന്ന ഒരു സ്ട്രീമിൽ ജനപ്രിയ യൂട്യൂബർ IShowSpeed-നോട് സംസാരിക്കുകയായിരുന്നു, അവിടെ ഏത് കളിക്കാരനാണ് ചാമ്പ്യൻസ് ലീഗിൽ തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളി ആരെന്ന ചോദ്യത്തിനാണ് വലിയ ആലോചനകൾ ഇല്ലാതെയുള്ള ഉത്തരം താരം പറഞ്ഞത്.
“ഔസ്മാൻ ഡെംബല”. ആൾ വേഗതയുള്ളവനാണ്. ഞാൻ എന്റെ പരമാവധി ചെയ്‌തു, എങ്കിലും എന്റെ പരമാവധി തന്നെ ഞാൻ ശ്രമിച്ചു. ഡേവിസും ഡെംബലെയും തങ്ങളുടെ കരിയറിൽ മൂന്ന് തവണ എതിരാളികളായി വന്നിട്ടുണ്ട്. 2021-22 യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലാണ് ആദ്യ ഏറ്റുമുട്ടൽ ഉണ്ടായത്., ബയേൺ മ്യൂണിക്ക് ഹോം ഗ്രൗണ്ടിൽ 3-0ന് ജയിച്ചു. പിന്നീടുള്ള ഏറ്റുമുട്ടലുകളിലും ജയം ബയേണിന് ഒപ്പം തന്നെ നിന്നു.
ഔസ്മാൻ ഡെംബലെയുടെ ടീമിനെതിരെ ജയിച്ചെങ്കിലും താരത്തിന്റെ വേഗതയെ അല്ഫോന്സ ഭയപ്പെട്ടിരുന്നു എന്നുറപ്പിക്കാം.. എതിരാളികളെ അനായാസം ഡ്രിബിൾ ചെയ്യാനും ഇഷ്ടാനുസരണം ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന ഏറ്റവും വേഗതയേറിയ കളിക്കാരിൽ ഒരാളാണ് ഡെംബെലെ. കഴിഞ്ഞ സീസണിലെ അവസാന 18 ലാ ലിഗ മത്സരങ്ങളിൽ അദ്ദേഹം ഒരു തവണ സ്കോർ ചെയ്യുകയും 13 അസിസ്റ്റുകൾ നൽകുകയും ചെയ്തു.