രാജാവില്ലാതെ എന്ത് ടീം; എംഎൽഎസ് ഓൾ സ്റ്റാർ ഇലവൻ പ്രഖ്യാപിച്ചു; മെസി അടക്കം നാല് ഇന്റർ മിയാമി താരങ്ങൾ

എല്ലാ വർഷവും നടക്കാറുള്ള എംഎൽ എസ്സിന്റെ മികച്ച താരങ്ങൾ അടങ്ങിയ ഓൾ സ്റ്റാറിന്റെ സൗഹൃദ മത്സരത്തിൽ മെസി അടക്കം 4 ഇന്റർ മിയാമി താരങ്ങളെയും തിരഞ്ഞെടുത്തു. 2021 ഇലും 2022 ഇലും മെക്സിക്കോയുടെ ലിഗ എം എക്സ് ഓൾ സ്റ്റാർ ഇല്ലെവെനെതിരെ ആയിരുന്നു കളിച്ചത്. എന്നാൽ ഇത്തവണ മെക്സിക്കോയിലെ ഓൾ സ്റ്റാർ ഇല്ലെവെനെതിരെ ആയിരിക്കും മത്സരിക്കുക. അതിനുള്ള ടീം ആണ് ഇപ്പോൾ പ്രക്യപിക്കപ്പെട്ടത്.

കൊളംബസ് ക്രൂ മാനേജർ ആയ വിൽഫ്രഡ് നാന്സിയാണ് ചില താരങ്ങളെ നേരിട്ട് തിരഞ്ഞെടുത്തത്. ബാക്കി വരുന്ന താരങ്ങളെ സോഷ്യൽ മീഡിയ വോട്ടിങ്ങിലൂടേയും തിരഞ്ഞെടുത്തു. ഈ ടീമിൽ ഇടം നേടാൻ മെസിക്ക് മാത്രമല്ല ബാക്കി ഉള്ള 3 ഇന്റർ മിയാമി താരങ്ങൾക്ക് കൂടി അവസരം ലഭിച്ചിട്ടുണ്ട്. സുവാരസ്, ബുസ്കെറ്റ്സ്, അൽബ എന്നിവരാണ് മറ്റു താരങ്ങൾ. ജൂലൈ 24 ആം തിയതി ആണ് ഈ സൗഹൃദ മത്സരം നടക്കുന്നത്. 18 ക്ലബ്ബുകളിലെ താരങ്ങൾ ആണ് ഈ മത്സരത്തിൽ പ്രതിനീകരിക്കുന്നത്.

30 താരങ്ങളുടെ ലിസ്റ്റിൽ നിന്നും 4 താരങ്ങളെ തിരഞ്ഞെടുത്ത്‌ അതിൽ നിന്നും വോട്ടെടുപ്പിലൂടെ ആയിരിക്കും ക്യാപ്റ്റനെ നിയോഗിക്കുന്നത്. ലയണൽ മെസിക്കായിരിക്കും കൂടുതൽ സാധ്യത എന്നാണ് വരുന്ന റിപോർട്ടുകൾ. നിലവിൽ കോപ്പ അമേരിക്കൻ ടൂർണമെന്റിലെ തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ. അത് കഴിഞ്ഞാൽ മെസി കളിക്കുന്ന പ്രധാനപ്പെട്ട മത്സരം ഇതായിരിക്കും. കോപ്പയിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ച അര്ജന്റീന ടീം അടുത്ത മത്സരത്തിൽ ഇക്വഡോറിനെ നേരിടും. ജൂലൈ 5 നാണു ഇരു ടീമുകളും ആയിട്ടുള്ള മത്സരം ക്രമീകരിച്ചിരിക്കുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം