ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്‌സിനെതിരെ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസേമ വീണ്ടും രംഗത്ത്. ബെൻസേമ ലോകകപ്പിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് പരിശീലകൻ പറഞ്ഞ വാക്കുകൾക്ക് എതിരായിട്ടാണ് ബെൻസേമ രംഗത്ത് എത്തിയിരിക്കുന്നത്.
ഖത്തറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫ്രാൻസിന്റെ ഉദ്ഘാടന ലോകകപ്പ് മത്സരത്തിന് മുന്നോടിയായി, തുടയ്‌ക്ക് പരിക്കേറ്റതിനാൽ ബെൻസേമ ലോകകപ്പിൽ നിന്ന് പിന്മാറക ആയിരുന്നു. ടൂർണമെന്റിന്റെ ഫൈനലിൽ ഫ്രാൻസിന്റെ തോൽവിയെ തുടർന്ന് അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.
ഖത്തറിലെ ടൂർണമെന്റിൽ നിന്ന് ബെൻസെമയുടെ പിന്മാറ്റത്തെക്കുറിച്ച് ദെഷാംപ്‌സ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു, ഫൈനലിന് മുമ്പ് ഫിറ്റ്‌നസ് നേടിയിട്ടും ടീമിലേക്ക് മടങ്ങിവരാത്തത് സ്‌ട്രൈക്കറുടെ തീരുമാനമാണെന്ന് അവകാശപ്പെട്ടു.
ഇപ്പോഴിതാ ഫ്രാൻസിന്റെ മുഖ്യ പരിശീലകൻ ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ പരാമർശങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ് താരം. ദെഷാംപ്‌സിന്റെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അദ്ദേഹം എഴുതി.
“എന്തൊരു ധൈര്യം” തൊട്ടുപിന്നാലെ അദ്ദേഹം മറ്റൊരു സ്റ്റോറിയും എഴുതി.
“വിശുദ്ധ ദിദിയർ. ശുഭ രാത്രി.” ഒരു കാര്യം വ്യക്തമാണ് ബെൻസെമക്ക് കളിക്കളത്തിലേക്ക് മടങ്ങിവരാൻ താത്പര്യം ഉണ്ടായിരുന്നു എങ്കിലും പരിശീലകന് താത്പര്യവും തോന്നാതിനാൽ മാത്രമാണ് ടീമിലേക്ക് തിരികെ വരാത്തത് എന്ന് വ്യക്തം.