ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

ഹോർഹെ പേരെര ഡയസ് എന്ന അർജന്റീനക്കാരൻ ഒരു കാലത്ത് ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെയും വലിയ സ്വപ്നങ്ങളോടെയും ക്ലബ്ബിനെ സ്നേഹിച്ചും അതിനുവേണ്ടി കളിക്കാമെന്ന് ആഗ്രഹിച്ചും അദ്ദേഹം കേരളാ ബ്ലാസ്റ്റേഴ്സിൽ തുടക്കം കുറിച്ചു. 2021-22 സീസണിൽ അർജന്റീനൻ ക്ലബ് പ്ലാറ്റൻസിൽ നിന്നു ലോൺ കരാറിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയപ്പോൾ, ബ്ലാസ്റ്റേഴ്സിനോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എന്നാൽ സീസൺ കഴിയുമ്പോൾ ഫ്രീ ഏജന്റായ ഡയസിനെ ബ്ലാസ്റ്റേഴ്സ് വീണ്ടും ടീമിലെടുക്കുന്നതിൽ പരാജയപ്പെട്ടു. താരത്തിനും ക്ലബ്ബിനും ഇടയിൽ രൂപപ്പെട്ട തെറ്റായ ആശയവിനിമയം കാരണം ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കാൻ സാധിക്കാതെ വന്നു. അത് കാരണം മുംബൈയുടെ ഓഫർ സ്വീകരിക്കാനുള്ള സാഹചര്യം രൂപപ്പെടുകയും ചെയ്തു.

ഫുട്ബോളിലെ ക്ലബ് മാറ്റം സാധാരണവും പ്രൊഫഷണലിസത്തിന്റെ ഭാഗവുമാണ്. എന്നാൽ ഡയസ് മുംബൈയിൽ ചേക്കേറിയതിന് പിന്നാലെ ഒരു ‘പ്രമുഖ’ മലയാളം കമന്റേറ്റർ അദ്ദേഹം ക്ലബ് മാറിയത് കൂടുതൽ പണം മോഹിച്ചാണ് എന്ന് പ്രചരിപ്പിച്ചു. ആ കമന്റേറ്റർ അന്ന് തന്റെ യൂട്യൂബ് ചാനൽ വഴി പറഞ്ഞത്: “പെരേര ഡയസിനെയും അൽവാരോ വാസ്‌കസിനെയും നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് താല്പര്യം ഉണ്ടായിരുന്നു. അതിനുള്ള നടപടി ക്രമമായി ക്ലബ് മുന്നോട്ട് പോകുകയും ചെയ്തിരുന്നു. സീസൺ കഴിഞ്ഞു അഞ്ചു ദിവസത്തിനകം തന്നെ 75% സാലറി വർധനവിന്റെ അടിസ്ഥാനത്തിലുള്ള കരാർ അദ്ദേഹത്തിന് അയച്ചു.

35 ദിവസം കഴിഞ്ഞിട്ടും ഡയസിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. ആ സമയത്ത് മുംബൈ സിറ്റി എഫ്‌സിയുമായി താരം കരാറിൽ എത്തുകയും അങ്ങോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു.” ഇങ്ങനെ പറഞ്ഞു വെച്ച അദ്ദേഹം ഒരു താരത്തിന്റെ ലോയലിറ്റിയെ കുറിച്ചും പ്രതിബദ്ധതയെ കുറിച്ചുമൊക്കെ വീണ്ടും തുടർന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ഇത് പല ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രകോപിപ്പിക്കുകയും മുന്നും പിന്നും നോക്കാതെ ചില ആരാധകർ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെയും കുടുംബത്തെയും അവഹേളനത്തിനിരയാക്കുകയും ചെയ്തു. പ്രസ്തുത കമന്റേറ്ററുടെ വിവാദപരാമർശങ്ങളും പ്രചാരണങ്ങളും ഡയസിനെതിരെ സോഷ്യൽ മീഡിയയിൽ ചില ആരാധകരെ കൂടുതൽ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു.

തുടർന്ന് ഡയസ് തന്റെ തീരുമാനത്തിൽ വിശദീകരണം നൽകുകയും പരസ്പര ബഹുമാനത്തോടെ തന്റെ അവകാശങ്ങൾ മാനിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത അദ്ദേഹത്തിന്റെ പ്രസ്താവന ഇപ്രകാരമാണ്: “കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സത്യം അറിയണമെന്നും എനിക്കും എൻ്റെ കുടുംബത്തിനും നേരെയുള്ള അവഹേളനങ്ങൾ അവസാനിപ്പിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.” അർജൻ്റീനിയൻ ഫോർവേഡ് പറഞ്ഞു. തുടർന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം പോലും അദ്ദേഹം പ്രകടിപ്പിച്ചു “ഒരു ദിവസം ഞാൻ മടങ്ങിവരുമെന്നും അവർക്ക് ഏറ്റവും ആവശ്യമുള്ളത് നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.” ഡയസ് പറഞ്ഞു

ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോൾ ഡയസ് ഗോൾ നേടിയാൽ അത് വലിയ രീതിയിൽ ആഘോഷിക്കുന്നത് നമ്മൾ കാണാറുണ്ട്. ഇത് ചിലർക്ക് വിചിത്രമായി തോന്നുമെങ്കിലും, അതിന്റെ പിറകിൽ അദ്ദേഹത്തിന്റെ അനുഭവങ്ങളിലെ വിഷമങ്ങളും വ്യക്തിപരമായ ഉത്തരവാദിത്തങ്ങളും ഒളിഞ്ഞുകിടക്കുന്നു. ഡയസിനെയും മറ്റുള്ള താരങ്ങളെയും സ്വന്തം തിരുമാനങ്ങൾ സ്വീകരിക്കാൻ അനുവദിക്കേണ്ടതുണ്ട്. കാരണം, ഫുട്ബോളിൽ പ്രൊഫഷണൽ അംഗീകാരം അതിനൊപ്പമുള്ളതാണ്. ഇഷ്ടപ്പെട്ട താരങ്ങൾ പലപ്പോഴും ടീമിൽ തുടരുകയോ, അതിലേക്കെത്താൻ കഴിയാതിരിക്കുകയോ ചെയ്യുന്നു. എന്നാൽ ആരാധകരും, കമന്റേറ്റർമാരും വിശകലനം നടത്തുമ്പോൾ അനവശ്യ ചീത്ത വിളിയിലേക്കോ തെറ്റിദ്ധാരണയിലേക്കോ പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Latest Stories

"എന്തിനാണ് വിനിയോട് ഇവർക്ക് ഇത്രയും ദേഷ്യം എന്ന് മനസിലാകുന്നില്ല"; ബാഴ്‌സിലോണ പ്രസിഡന്റ് അഭിപ്രായപ്പെട്ടു

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'

വിരേന്ദ്ര സെവാഗ് അത്ര നല്ല മനുഷ്യൻ ഒന്നുമല്ല, എന്നോട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാനാവില്ല"; തുറന്നടിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'; ആപ് പദയാത്രയും ബിജെപിയും; ഡല്‍ഹിയില്‍ നടക്കുന്നതെന്ത്?

'ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ൻവ​ലി​ച്ച് മാ​പ്പു​പ​റ​യണം'; കൃ​ഷ്ണ​ദാ​സിന്റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കെയുഡബ്ല്യുജെ

ധോണി കീപ് ചെയ്യുമ്പോൾ ഞങ്ങൾ ഹാപ്പിയാണ്, പുള്ളിക്കാരൻ വെറുതെ അപ്പീൽ ചെയ്യില്ല; വൈറൽ ആയി ഇന്ത്യൻ അമ്പയറുടെ വാക്കുകൾ

ലിവർപൂൾ സെറ്റ് ആയില്ല; ഫെഡറിക്കോ കിയേസ സീരി എയിലേക്ക് തിരിച്ചു പോകുന്നു

"ഞങ്ങൾ യമാലിനെ സൂക്ഷിച്ചിരുന്നു, അത്രയും പ്രധാനപ്പെട്ട താരമായി മാറി ലാമിന്: ഹാൻസി ഫ്ലിക്ക്

ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർഥിയാക്കി ഉത്തര്‍ ഭാരതീയ വികാസ് സേന; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക വാങ്ങി

പൂനെ ടെസ്റ്റ്: 12 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു, തലകുനിച്ച് ടീം ഇന്ത്യ