പോർച്ചുഗൽ ടീമിലെ ഭാവി ഇനി എന്താണ്? വിരമിക്കൽ അപ്ഡേറ്റ് നൽകി സൂപ്പർതാരം; ആരാധകർ നിരാശയിൽ

2024 യൂറോകപ്പ് ചാമ്പ്യഷിപ്പിൽ നിന്ന് പുറത്തായതിന് ശേഷം വൈകാരിക പ്രസ്താവന നടത്തി പോർച്ചുഗീസ് വെറ്ററൻ പെപ്പെ. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റതിന് ശേഷം പെപ്പെ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കെട്ടിപിടിച്ചു തന്റെ വൈകാരിക നിമിഷം പങ്കുവെച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ഫ്രാൻസ് പോർച്ചുഗലിന്റെ പെനാൽറ്റിയിൽ 5-3 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. ഫ്രാൻസിന് വേണ്ടി പെനൽറ്റി എടുത്തവരൊക്കെ ഗോൾ നേടിയപ്പോൾ പോർച്ചുഗലിന്റെ ബാഴ്‌സലോണ പ്ലയെർ ജാവോ ഫെലിക്സിന് പിഴച്ചു.

മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പെപ്പെ, തന്റെ വൈകാരിക നിമിഷത്തെ കുറിച്ച് പ്രതിപാദിക്കുകയും ക്രിസ്റ്റ്യാനോയെ ആറിനകം ചെയ്ത് ഇതിനെ ‘വേദനയുടെയും സങ്കടത്തിന്റെയും പ്രക്രിയ’ എന്ന് വിളിക്കുകയും ചെയ്തു. “എനിക്ക് സംസാരിക്കാൻ ഇനിയും സമയമുണ്ട്, ആദ്യം നമ്മൾ വേദനയുടെയും സങ്കടത്തിൻ്റെയും പ്രക്രിയയിലൂടെ കടന്നുപോകണം, അത് അതിൻ്റെ ഭാഗമാണ്. നാമെല്ലാവരും നമ്മുടെ രാജ്യത്തിനായി വിജയിക്കാൻ ആഗ്രഹിക്കുന്നു, ആ സന്തോഷം ജനങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ നിർഭാഗ്യവശാൽ, ഫുട്ബോൾ അങ്ങനെയാണ്” അദ്ദേഹം പറഞ്ഞു.

ജൂലൈ 1ന് നടന്ന യൂറോ റൗണ്ട് ഓഫ് 16ൽ സ്ലോവേനിയെ 3-0 പെനാൽറ്റിയിൽ തോല്പിച്ചതിനെ പെപ്പെ അനുസ്മരിച്ചു.”നാലോ അഞ്ചോ ദിവസം മുമ്പ് ഞങ്ങൾ പെനാൽറ്റിയിൽ വിജയിച്ചു, ഇന്ന് ഞങ്ങൾ തോറ്റു. ഞങ്ങളുടെ ടീമംഗങ്ങൾക്ക് കരുത്ത് നൽകുകയും പ്രക്രിയയിൽ വിശ്വസിക്കുകയും വേണം, ഞങ്ങൾ ശരിയായ പാതയിലാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. ഷൂട്ടൗട്ടിൽ ഫ്രാൻസിനായി തിയോ ഹെർണാണ്ടസ് അവസാന പെനാൽറ്റി കിക്ക് ഗോൾ അടിച്ചതിന് ശേഷം പോർച്ചുഗൽ 2024 യൂറോയിൽ നിന്ന് പുറത്തായി.

യൂറോ 2024ൽ പുറത്തായതിനെ തുടർന്ന് പതിറ്റാണ്ടുകളായി പോർചുഗലിനെ പ്രതിനിധികരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പെപ്പെയുടെയും അവസാന മത്സരമായിരുന്നു. മത്സര ശേഷം തന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് പെപ്പെ മറുപടി പറഞ്ഞു “ഭാവിയോ? ഞാൻ ഇതിനകം എൻ്റെ തീരുമാനമെടുത്തിട്ടുണ്ട്, ഉടൻ തന്നെ അത് വെളിപ്പെടുത്തും. അതല്ല ഇപ്പോൾ പ്രധാന കാര്യം. കളിയോടുള്ള അവരുടെ അർപ്പണബോധത്തിന് എൻ്റെ ടീമംഗങ്ങളെ അഭിനന്ദിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞങ്ങൾ പദ്ധതി നിറവേറ്റി, പക്ഷേ ഫുട്ബോൾ അങ്ങനെയാണ്, ചിലപ്പോൾ ക്രൂരമാണ്.” ഈ യൂറോ കപ്പ് തന്റെ അവസാന യൂറോപ്യൻ ടൂർണമെന്റ് ആയിരിക്കുമെന്ന് ക്രിസ്റ്റ്യാനോ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Latest Stories

ടീം ഇന്ത്യ ശരിക്കുമുള്ള ആക്രമണാത്മക ക്രിക്കറ്റ് കാണും; ടി20 പരമ്പര തങ്ങള്‍ നേടുമെന്ന് ബംഗ്ലാദേശ് നായകന്‍

കോഹ്‌ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം, ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത് ഒറ്റപ്പേര്!

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

'എംബപ്പേ പോയാൽ പോട്ടെ പകരം വേറെ ഇതിഹാസത്തെ ഞങ്ങൾ കൊണ്ട് വരും'; പ്രമുഖ താരത്തെ റാഞ്ചാൻ ഒരുങ്ങി പിഎസ്ജി

റണ്ണൗട്ടായ ന്യൂസിലന്‍ഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയര്‍, 'കൊടുംചതി' നേരിട്ട് ടീം ഇന്ത്യ

'ഇന്ത്യ വീണു'; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്