ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്നിട്ട് എന്തുഗുണം? 40 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ മാഞ്ചസ്റ്റര്‍ കളിക്കുന്നത് ഏറ്റവും മോശമായി

നാലു പതിറ്റാണ്ടിനിടയില്‍ ഇതിനേക്കാള്‍ വലിയ ദുര്‍വ്വിധി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഉണ്ടാകാനില്ല. ചാംപ്യന്‍സ് ലീഗില്‍ നിന്നു കൂടി പുറത്തായതോടെ ക്ലബ്ബ് ഏറ്റവും വലിയ ട്രോഫി വരള്‍ച്ച നേരിടുന്ന സീസണായി ഈ വര്‍ഷം മാറുകയാണ്. എല്ലാ ടൂര്‍ണമെന്റുകളിലും കൂടി ക്ലബ്ബിന് ഈ വര്‍ഷത്തെ വിജയശതമാനം വെറും 45 മാത്രമാണ്. 1989 -90 സീസണ് ശേഷം ഇത്രയും താഴുന്നത് ഇതാദ്യമാണ്. 2017 ല്‍ ജോസ് മൊറീഞ്ഞോയ്ക്ക് കീഴില്‍ യൂറോപ്പലീഗ് ചാംപ്യന്മാരായ ശേഷം യൂറോപ്പിലെ മെച്ചപ്പെട്ട ട്രോഫിയില്‍ മാഞ്ചസ്റ്റര്‍ കൈവെച്ചിട്ടേയില്ല.

കഴിഞ്ഞയാഴ്ചയായിരുന്നു ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ല്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തായത്. 40 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരു കിരീടമില്ലാതെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടുന്നത്. ഇതിന് മുമ്പ് ഇതുപോലൊരു പ്രതിസന്ധി ചുവപ്പ് ചെകുത്താന്മാര്‍ നേരിടുന്നത് 1977 ല്‍ ആയിരുന്നു. അന്ന് എഫ്എ കപ്പ് നേടിയ ശേഷം പിന്നീട് ഒരു കിരീടത്തിനായി 1983 വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. അവിടെ ആറു വര്‍ഷത്തെ ഗ്യാപ്പാണ് വന്നത്.

്2017 ല്‍ യൂറോപ്പാലീഗ് കിരീടം നേടിയ ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചുവര്‍ഷമായി വിഷമിക്കുകയാണ്. 1989 – 90 കാലയളവിന് ശേഷം വിജയശതമാനം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കുറവായതും ഈ സീസണിലാണ്. വിഖ്യാത പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ 2013 ല്‍ വിരമിച്ച ശേഷം മൂന്ന് കിരീടം മാത്രമാണ് ആകെ മാഞ്ചസ്റ്ററിന്റെ ഷോകേസില്‍ എത്തിയിട്ടുള്ളത്. 2016 ല്‍ ലൂയിസ് വാന്‍ഗാല്‍, ലീഗ് ക്പ്പ, ജോസ് മൊറീഞ്ഞോയ്ക്ക് കീളില്‍ 2017 ല്‍ യുറോപ്പാലീഗുമാണ് മാഞ്ചസ്റ്ററിന് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞത്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ, റാഫേല്‍ വരാനേ, ജേഡന്‍ സാഞ്ചോ എന്നിവരെ കൊണ്ടുവന്നത് തന്നെ ഈ ദുര്‍വ്വിധി പരിഹരിക്കപ്പടും എന്നു കരുതിയാണ്. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ നാട്ടുകാരായ എതിരാളികള്‍ സിറ്റിയ്ക്കും ലിവര്‍പൂളിനും പിന്നില്‍ പോകാനായിരുന്നു വിധി. ഇപ്പോള്‍ സീസണില്‍ ആദ്യ നാലിലെങ്കിലൂം എത്താനുള്ള ശ്രമമാണ്. ഇതിനിടയില്‍ പഴയ പരിശീലകന്‍ സോള്‍ഷ്യറെ മാറ്റി റാല്‍ഫ് റാംഗ്നിക്കിനെ ഇടക്കാല പരിശീലകനാക്കിയെങ്കിലും വെസ്റ്റ്ഹാമിനെയും മിഡില്‍സ്ബറോയെയും പോലെയുള്ള ടീമിനോട് തോല്‍ക്കാനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിയോഗം. ഫെര്‍ഗൂസന്‍ പരിശീലകനായിരുന്നപ്പോള്‍ പ്രീമിയര്‍ ലീഗില്‍ കിരീടമില്ലാതെ മൂന്ന് വര്‍ഷം പോലും പോയിരുന്നില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം