പെനാൽറ്റി അടിച്ചില്ലെങ്കിൽ എന്താ, ആരാധകന്റെ ഫോൺ അടിച്ചുപൊട്ടിച്ചിട്ടുണ്ട്; വമ്പൻ ദുരന്തമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, കാണാം വീഡിയോ

ഇന്നലെ സൗദി ലീഗിലെ കിങ്‌സ് കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ അൽ-താവൂൻ അൽ നാസറിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചിരുന്നു. മത്സരത്തിന്റെ 71 ആം മിനിറ്റിൽ വാലിദ് അഹമ്മദ് നേടിയ ഗോളിലൂടെയാണ് അവർ വിജയിച്ചത്. മത്സരത്തിൽ പൂർണ അധ്യപത്യം സ്ഥാപിച്ചത് അൽ നാസർ ആയിരുന്നെങ്കിലും അൽ-താവൂനിന്റെ പ്രതിരോധത്തിന്റെ മുൻപിൽ അടിയറവ് പറയുകയായിരുന്നു.

ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിച്ച താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോൾ അദ്ദേഹം പാഴാക്കിയിരുന്നു. സാധാരണ മനോഹരമായി പെനാൽറ്റികൾ എടുക്കാറുള്ള റൊണാൾഡോ അടിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെയാണ് പറന്ന് പോയത്.

താരത്തിന്റെ പെനാൽറ്റി കിക്ക് ഷൂട്ട് ചെയ്യാൻ ഫോണുകൾ ഉയർത്തി പിടിച്ച ആരാധകരിൽ ഒരാളുടെ ഫോൺ ഇത് തകർക്കുകയും ചെയ്തു. എന്തിനാണ് ഈ ഫോമിൽ അല്ലാത്ത താരം ഇപ്പോഴും ടീമിൽ എന്നാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്. മത്സരത്തിൽ ടീം ആധിപത്യം പുലർത്തിയെങ്കിലും റൊണാൾഡോ വമ്പൻ ദുരന്തമായിട്ടാണ് മത്സരത്തിൽ കളിച്ചത്. ഓർത്തിരിക്കാൻ ആകെ ഒരു ഫ്രീകിക്ക് മുഹൂർത്തം മാത്രമേ ഉണ്ടായിരുന്നുള്ളു.

അതിൽ ആരാധകരുടെ രോക്ഷം വളരെ വലുതായിരുന്നു. ചില ആരാധകർ അദ്ദേഹം വിരമിക്കണം എന്നും, അൽ നാസറിനെ ഇത്രയും മോശമാക്കുന്നത് റെണാൾഡോയാണ് എന്നൊക്കെ പറഞ്ഞാണ് വിമർശിക്കുന്നത്.