മെസിയുടെ പുറത്ത് തട്ടി ആക്രോശിച്ച് സൗദി താരം പറഞ്ഞത്; ദഹിക്കാതെ ഫുട്ബോള്‍ ലോകം

കിരീട പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീനയെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അട്ടിമറിച്ച് ഞെട്ടിച്ചിരിക്കുകയാണ് സൗദി അറേബ്യ (2-1). ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ജന്റീനയെ ഞെട്ടിച്ചത്.

മത്സരത്തിനിടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പുറത്ത് തട്ടി ആക്രോശിച്ച സൗദി താരം ഫുട്‌ബോള്‍ ലോകത്തെ അല്‍പ്പമൊന്ന് വെറുപ്പിച്ചു. 53ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ നേടി സൗദി മുന്നിലെത്തിയതിന് പിന്നാലെയാണ് ഡിഫന്‍ഡര്‍ അലി അല്‍ ബുലൈഹിയുടെ മോശം പെരുമാറ്റം. നീ ജയിക്കാന്‍ പോകുന്നില്ലെന്നായിരുന്നു ഡിഫന്‍ഡറുടെ വെല്ലുവിളി. ഇത് ചെറുചിരിയോടെ എങ്കിലും അല്‍പ്പം ഞെട്ടലോടെയാണ് മെസി സ്വീകരിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

സാല അല്‍ ഷെഹ്റി (48), സാലെം അല്‍ ഡവ്‌സാരി (53) എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 10ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റിയില്‍നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ മെസിയുടെ ഗോളിനു ശേഷം മൂന്നു തവണ കൂടി പന്ത് സൗദി വല കുലുക്കിയെങ്കിലും അതെല്ലാം ഓഫ്സൈഡ് കെണിയില്‍ കുരുങ്ങിയത് തിരിച്ചടിയായി. 22ാം മിനിറ്റില്‍ തകര്‍പ്പന്‍ ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ മെസി വീണ്ടും ആരാധകരെ ഇളക്കിമറിച്ചെങ്കിലും റഫറി അത് ഓഫ്സൈഡ് വിളിച്ചു.

പിന്നാലെ 28ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്സിലൂടെ അര്‍ജന്റീന വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി അത് ഓഫ് സൈഡ് വിളിച്ചു. 34ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതും ഓഫ്സൈഡ് കെണിയില്‍ കുരുങ്ങി.

അപരാജിതരായി 36 മത്സരങ്ങള്‍ എന്ന പകിട്ടോടെയാണ് ഇന്ന് അര്‍ജന്റീന ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയ്ക്കെതിരെ മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ തോല്‍വിയോടെ കളം വിടാനായിരുന്നു വിധി.

Latest Stories

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി

നിപ ആശങ്ക; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്‌

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതുകൊണ്ട്, ആരോപണവുമായി പാറമേക്കാവ് ദേവസ്വം

INDIAN CRIKET: കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി കളിക്കുക ഈ ഈ സീരീസില്‍, ഉടനെയുണ്ടാകില്ല, എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കാം

പാക് ആക്രമണത്തിന്റെ കുന്തമുന 'മിറാഷ്' ആകാശത്ത് വെച്ചുതന്നെ തകര്‍ത്ത് ഇന്ത്യ; മിറാഷ് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ഥിരീകരണം

ദിലീപ് തുടരും..; പ്രിന്‍സിന്റെ കുടുംബം കളക്ഷനിലും പൊളി, റിപ്പോര്‍ട്ട് പുറത്ത്‌

'ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചു, പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ല'; ദൃശ്യങ്ങൾ പുറത്തുവിട്ട് സേന

INDIAN CRICKET: നിന്റെ കണ്ണീരും ആരും കാണാത്ത പോരാട്ടങ്ങളും കണ്ടത് ഞാന്‍ മാത്രം, ക്രിക്കറ്റിനായി നീ അത്രമേല്‍ സ്വയംസമര്‍പ്പിച്ചു, വിരാട് കോഹ്‌ലിയെ കുറിച്ച്‌ വികാരാധീനയായി അനുഷ്‌ക ശര്‍മ്മ