അയാളില്‍ നിന്നും ഫുട്ബോള്‍ ലോകം ദര്‍ശിച്ചു കൊണ്ടിരിക്കുന്നത് ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സാണ്, ഒരു ടീം ആഗ്രഹിക്കുന്നതിനും മേലെ!

മുഹമ്മദ് അലി ഷിഹാബ്

ഒഫന്‍സീവ്‌ലി മാത്രമല്ല, ഡിഫന്‍സീവ്‌ലി കൂടി തന്റെ ഇന്‍വോള്‍വ്‌മെന്റ് പ്രോപ്പര്‍ CDM ആയി കളിക്കാതെ തന്നെ ടീമാവശ്യപ്പെടുന്ന സമയത്ത് കൃത്യതയോടെയും വ്യക്തതയോടെയും ചെയ്തു വെക്കുന്നത് കൊണ്ടാണ് അന്റോണിയോ ഗ്രീസ്മാന്റെ ഖത്തര്‍ വേള്‍ഡ് കപ്പ് പ്രകടനം ശ്രദ്ധിക്കപ്പെടുന്നതും അത് ഒരു ഹൈ ക്ലാസ്സ് പെര്‍ഫോര്‍മന്‍സായി ലേബല്‍ ചെയ്യപ്പെടുന്നതും. ഒരു മിഡ്ഫീല്‍ഡറെ സംബന്ധിച്ച് ഹൈലി കോംപിറ്റിറ്റീവ് ആയ ഒരു ടൂര്‍ണമെന്റില്‍ ഇത്ര കണ്‍സിസ്റ്റന്റായി ത്രൂ ഔട്ട് ദി ജേര്‍ണി ഇങ്ങനെയൊരു ‘പെര്‍ഫോര്‍മന്‍സ് ഗ്രാഫ്’ സൃഷ്ടിച്ചെടുക്കുക എന്നത് പ്രാക്ടിക്കലി അത്ര സുഖകരമുള്ള കാര്യമല്ല, അതും ബാലന്‍സ്ഡ് സ്‌ക്വാഡെന്നു തീര്‍ത്തു പറയാനൊക്കാത്ത ഒരു ടീമില്‍ കളിച്ച്.

അയാളീ വേള്‍ഡ് കപ്പില്‍ ഏകദേശം 467 മിനുട്ടുകള്‍ കളിച്ച് 11 ടാക്കിളുകളും 6 ഇന്റര്‍സെപ്ഷന്‍സും 5 തവണ ക്ലിയറന്‍സും 3 തവണ ബ്ലോക്കും ചെയ്‌തെന്നു മാത്രമല്ല, ഒരിക്കല്‍ പോലും അയാളുടെ ഡിഫന്‍സീവ് ഇന്‍വോള്‍മെന്റ് ടീമിനെ നെഗറ്റീവായി ഇംപാക്ട് ചെയ്തിട്ടില്ല എന്നതാണ് അതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഫൈനലിലുള്ള പല പ്രമുഖരേക്കാളും ഏറ്റവും കുറവ് പൊസെഷന്‍ പെര്‍ ഗെയിം നഷ്ടപ്പെട്ടിട്ടുള്ളതും, പെര്‍ ഗെയിം ‘മോശം കന്‍ട്രോളില്‍’ പിന്നില്‍ നില്‍ക്കുന്നതും ഗ്രീസ്മാനാണ്.

ഒഫന്‍സീവ്‌ലി വന്നാലും ടീമിന്റെ അവിഭാജ്യ ഘടകമായി അയാളുണ്ട്, ഖത്തര്‍ എഡിഷനില്‍ തന്നെ ഏറ്റവുമധികം കീപാസുകള്‍ സൃഷ്ടിച്ചെടുക്കുന്ന താരമാണ് ഇയാളെന്ന് പറയുമ്പോള്‍ ശരിക്കുമത് അണ്‍ബിലീവബിള്‍ സ്റ്റഫാണ് ഇയാളുടെ ഡിഫന്‍സീവ് സ്റ്റാറ്റ് വായിച്ചു വരുന്ന ഒരാളെ സംബന്ധിച്ച് – ഫ്രാന്‍സിന്റെ കളികള്‍ കണ്ടവരെ സംബന്ധിച്ച് ബിലീവബിള്‍ സ്റ്റഫും. ശ്രദ്ധിക്കേണ്ട കാര്യം അയാള്‍ ടുണീഷ്യക്ക് എതിരെ സബായി ഇറങ്ങിയതടക്കം സെമി ഫൈനല്‍ കളിച്ചു തീര്‍ത്ത ഒട്ടു മിക്ക പ്രമുഖരേക്കാളും കുറവ് സമയം മാത്രമാണ് കളത്തില്‍ ഉണ്ടായിട്ടുള്ളത്. മൂന്നു അസ്സിസ്റ്റുകള്‍ സൃഷ്ടിച്ചെടുക്കുന്ന അയാള്‍ ലോംഗ് ബോള്‍സും ത്രൂ ബോള്‍സുമെല്ലാം താരങ്ങളിലേക്ക് വൃത്തിക്ക് എത്തിച്ച് കൊടുക്കുന്നുണ്ട് ഏകദേശം 85% പാസ്സിങ്ങ് അക്യുറസിയില്‍, ലോങ്ങ് ബോളുകളോ ക്രോസുകളോ നിരന്തരം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു താരത്തെ സംബന്ധിച്ച് അത്യാവശ്യം നല്ല ഒരു അക്യുറസിയാണിത്.

Who are France's best players? Key World Cup 2022 performers to watch in knockout rounds | Goal.com India

യെസ്, ഗ്രീസ്മാനില്‍ നിന്നും നമ്മള്‍ ഈ ലോക കപ്പില്‍ ദര്‍ശിച്ചു കൊണ്ടിരിക്കുന്നത് ഈ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച അല്ലെങ്കില്‍ കംപ്ലീറ്റ് പാക്കേജ് ഓഫ് പെര്‍ഫെക്ഷന്‍ എന്നു പറയാനൊക്കുന്ന ഒരു പെര്‍ഫോര്‍മന്‍സാണ്. അയാളുടെ ടീം പ്രതീക്ഷിച്ചതിനേക്കാള്‍, എന്നാല്‍ അവര്‍ ഓരോ സമയത്തും ആവശ്യപ്പെടുന്നയത്ര അതിന്റെ മാക്‌സിമം കണ്‍വേര്‍ഷന്‍ റേറ്റില്‍ അയാള്‍ ഡെലിവെര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.

ലോക കപ്പ് ചരിത്രത്തിലെ മികച്ച ടൂര്‍ണ്ണമെന്റ് പെര്‍ഫോര്‍മേഴ്‌സിന്റെയൊരു ബുക്കെഴുതിയാല്‍ അതില്‍ ഇയാളുടെ ഖത്തര്‍ എഡിഷനെ പറ്റി വിവരിക്കാന്‍ കുറച്ചധികം പേജുകള്‍ വേണ്ടി വരും.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം