എന്നെ എല്ലാവരും ചേർന്ന് താഴ്ത്തിയപ്പോൾ കൂടെ ചേർത്ത് പിടിച്ചത് ഡീഗോ മറഡോണയാണ്: എയ്ഞ്ചൽ ഡി മരിയ

കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പ് ജേതാക്കളായതിന് ശേഷം അർജന്റീന ദേശിയ മത്സരങ്ങളിൽ നിന്ന് എയ്ഞ്ചൽ ഡി മരിയ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം അർജന്റീനയിൽ നിന്നും പടിയിറങ്ങുന്നത്. ഒരു ലോകകപ്പ്, ഒരു ഫൈനലൈസിമ, അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ എന്നിവയാണ് അദ്ദേഹം ടീമിനായി നേടി കൊടുത്തത്. മാത്രമല്ല ഫൈനലിൽ ഗോൾ അടിക്കുന്ന താരം എന്ന വിശേഷണം ലഭിച്ചിട്ടുള്ള വ്യക്തിയാണ് എയ്ഞ്ചൽ ഡി മരിയ.

ഒരു ഐതിഹാസികമായ കരിയർ സ്വന്തമായി അവകാശപ്പെടാൻ താരത്തിന് സാധിക്കും. 2010 ഫിഫ ലോകകപ്പ് ക്വാളിഫയറിൽ നിന്ന് 6 മത്സരങ്ങൾ ഡി മരിയക്ക് ബാൻ ലഭിച്ചിരുന്നു. ആ സമയത്ത് തന്നെ ചേർത്ത് പിടിച്ചത് ഇതിഹാസ താരം ഡീഗോ മറഡോണ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

” എന്നെ ആരും പിന്തുണയ്ക്കാതെ ഇരുന്ന സമയത്ത് ചേർത്ത് പിടിച്ചത് ഡീഗോ മറഡോണയാണ്. ബൊളീവിയയ്‌ക്കെതിരായ മത്സരത്തെത്തുടർന്ന് ആറ് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം അദ്ദേഹം എന്നെ ലോകകപ്പിലേക്ക് കൊണ്ടുപോയി. എന്നെ പുറത്താക്കിയപ്പോഴും, 6 മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചിട്ടും അദ്ദേഹം എന്നെ വിളിച്ചു. അവിടെ വെച്ച് ഇനി ആളുകൾ കളിയാക്കി, അപമാനിച്ചു എന്നിട്ടും അദ്ദേഹം എന്റെയും എന്റെ കുടുംബത്തോടൊപ്പവും നിന്നു” എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.

Read more