കേരളവുമായിട്ടാണ് സൂപ്പർ കപ്പ് എന്നത് കേട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്, വെളിപ്പെടുത്തി ബാംഗ്ലൂർ പരിശീലകൻ

ഐ എസ് എല്‍ ഒന്നാം സെമിയിലെ ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ് സിക്കെതിരെ ബെംഗളൂരു എഫ് സി ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു മത്സരം സ്വന്തമാക്കിയത്. 78-ാം മിനുട്ടില്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.

ഇതോടെ ഐ എസ് എല്‍ ഫൈനലിലേക്ക് ബെംഗളൂരു എഫ് സി ഒരു ചുവട് കൂടി അടുത്തു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് മുംബൈ ബാംഗ്ലൂരിന് മുന്നിൽ കീഴടങ്ങുന്നത്. വിന്നേഴ്സ് ഷിൽഡ്‌ ജേതാക്കളായ മുംബൈ തുടർച്ചയായ ജയങ്ങൾ നേടിയുള്ള യാത്ര അവസാനിപ്പിച്ച് അവസാന മത്സരങ്ങൾ പലതിലും തോൽവിയെറ്റ് വാങ്ങുക ആയിരുന്നു.

ഇന്നലെ നടന്ന ആദ്യ ലെഗ് പോരാട്ടത്തിൽ നേടിയ ജയം ബാംഗ്ലൂരിന് രണ്ടാം പാദത്തിലേക്ക് ഇറങ്ങുമ്പോൾ വലിയ ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല. മത്സരശേഷം പ്രതികരിച്ച ബാംഗ്ലൂർ പരിശീലകൻ സൈമൺ ഗ്രേയ്‌സൺ കേരള ബ്ലാസ്റ്റേഴ്‌സുമായി നടക്കാനിരിക്കുന്ന സൂപ്പർ കപ്പ് മത്സരത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ.

“കേരളവുമായിട്ടാണ് മത്സരം എന്നറിഞ്ഞപ്പോൾ ചിരിയാണ് ആദ്യം വന്നത്. ഞങ്ങളുടെ ക്യാമ്പ് മുഴുവൻ ഈ വാർത്ത കേട്ട് ചിരിച്ചു.” സൈമൺ പറഞ്ഞു.

“ചിരിച്ചോ ചിരിച്ചോ കേരളത്തിന്റെ ഗ്രൗണ്ടിൽ വന്നിട്ട് കളിച്ചിട്ട് പോകുമ്പോൾ കരയും” എന്നതുൾപ്പടെ നിരവധി മന്റുകളാണ് ഈ വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെടുന്നത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം