ആരാധകരെ മണ്ടന്മാരാക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആയി ഈ സീസണിലും ഇറങ്ങുമ്പോൾ...കൈയടിക്കുന്നവർ തന്നെ കൂവുന്ന നാളുകൾ വരുന്നു

ചക്ക് ദേ ഇന്ത്യ ഷാരൂഖ്ഖാൻ നായകനായ സൂപ്പർ ഹിറ്റ് ബോളീവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നെങ്കിലും ഇന്ത്യൻ കായിക രംഗത്തെ ഉത്തേജിപ്പിച്ച ഏറ്റവും ഉത്തേജിപ്പിച്ച മറ്റൊരു വാക്ക് ഇല്ലെന്ന് തന്നെ പറയാം. Go for the it India എന്നാണ് ചക്ക് ദേ ഇന്ത്യയുടെ അർത്ഥം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമായ ബ്ലാസ്റ്റേഴ്സ് ഈ നാളുകളിൽ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടുണ്ടോ? ആർപ്പുവിളിക്കുന്ന, സോഷ്യൽ മീഡിയയിൽ ടീമിനെതിരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി കൊടുക്കുന്ന, തോൽ‌വിയിൽ കരയുന്ന ആരാധകരുടെ ആത്മാർത്ഥത എങ്കിലും ക്ലബ് തിരിച്ചുകാണിക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെ പറയാം.

ഇവാൻ എന്ന പരിശീലകന്റെ വരവിന് ശേഷം ടീമിനാകെ ഒരു ഉണർവ് വന്നിരുന്നു എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാൻ സാധിക്കും. ആദ്യ സീസണിൽ തന്നെ പരിശീലകന്റെ കീഴിൽ ടീം ഫൈനലിൽ എത്തിയിരുന്നു. സീസണിൽ കളിച്ചത് ഗംഭീര ഫുട്‍ബോളും ആയിരുന്നു. അടുത്ത സീസണിലേക്ക് വന്നപ്പോൾ ആകട്ടെ ടീമിൽ ചില അഴിച്ചുപണികൾ നടത്തിയതോടെ കാര്യങ്ങൾ പതുക്കെ കൈവിട്ട് തുടങ്ങി. സീസണിൽ ബാംഗ്ലൂരിനെതിരായ നടന്ന മത്സരത്തിൽ വിവാദ തീരുമാനത്തിൽ ഒടുവിൽ ടീം വാക് ഔട്ട് നടത്തി. ആ വാക് ഔട്ടിനെ ന്യായീകരിക്കാം എങ്കിലും സീസണൽ അതിന് മുമ്പ് കളിച്ച ചില മോശം മത്സരങ്ങളെ ന്യായീകരിക്കാൻ സാധിക്കില്ല. അത് അത്രത്തോളം മോശമായിരുന്നു എന്ന് പറയാം. അവസാന സീസണിൽ ആകട്ടെ ബ്ലാസ്റ്റേഴ്സിന് വീണ്ടും പ്ലേ ഓഫ് സ്വപ്നം മാത്രമായി അവസാനിച്ചു. സീസണിന്റെ ആദ്യ പകുതിയിൽ നടത്തിയ ഗംഭീര പ്രകടനത്തിന് ശേഷമാണ് രണ്ടാം പകുതിയിൽ ടീമിന് പിഴച്ചത്.

ഡ്യൂറന്റ് കപ്പ് ഫുട്‍ബോൾ ഫൈനലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കൂടി ജയിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ദയനീയത ആളുകൾക്ക് കൂടുതലായി ബോധ്യപ്പെട്ടത്. അവർ കൂടി കിരീടം നേടിയതോടെ ലീഗിൽ കിരീടമില്ലാത്ത ഏക ടീം ആയി ബ്ലാസ്റ്റേഴ്‌സ് തുടരും. നിലവിലെ സാഹചര്യത്തിൽ ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയാൽ അത് അത്ഭുതമായിരിക്കും. കാരണം മറ്റ് പല പ്രമുഖ ടീമുകളുമായി താരതമ്യം ചെയ്താൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് മോശം ആണെന്ന് തന്നെ.

ടീമിലെ മാത്രമല്ല ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലൂണക്ക് മേൽ വലിയ ഭാരമാണ് ഇത്തവണയും. ഇത് താരത്തെ സമ്മർദ്ദത്തിലാക്കാൻ ഇടയുണ്ട്. ഇന്ത്യൻ സൈനിംഗുകൾ അധികമൊന്നും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നോവ, ലൂണ തുടങ്ങിയ ക്വാളിറ്റി താരങ്ങളിൽ നിന്ന് മാറ്റി നിർത്തിയാൽ ബാക്കി പലരും ആവറേജ് നിലവാരം ഉള്ളവർ മാത്രം. സ്ഥിരതയോടെ ഉള്ള സ്‌ക്വാഡ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന് ഇല്ല എന്നതാണ് ആരാധകരുടെ കലിപ്പിന് പ്രധാന കാരണം. ഇവാനെ മാറ്റി പുതിയ പരിശീലകൻ വന്നിട്ടും പ്ലാനുകൾ ഇല്ലാത്ത ബ്ലാസ്റ്റേഴ്‌സ് പോക്ക് തുടരുന്നു.

എന്ത് മണ്ടത്തരം കാണിച്ചാലും മഞ്ഞപ്പട കൂടെ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ ബ്ലാസ്റ്റേഴ്‌സ് കാണിച്ചുകൂട്ടുന്ന ഈ പോക്രിത്തരത്തിന് ഇത്തവണ ആരാധകർ അതിശക്തമായി തന്നെയാണ് പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍