ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ആരാണെന്നോ? മെസ്സിയല്ല, എംബാപ്പേ മൂന്നാമത്

ലോകഫുട്‌ബോളിലെ ഏറ്റവും വലിയ താരമാണെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ അര്‍ജന്റീന താരം ലിയോണേല്‍ മെസ്സി പിഎസ്ജിയില്‍ രണ്ടാം സ്ഥാനം. ഫ്രഞ്ച് ലീഗ് വണ്ണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങൂന്നത് നെയ്മര്‍. ഫുട്ബോള്‍ താരങ്ങളുടെ ശമ്പളത്തെകുറിച്ച് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ നെയ്മറിന്റെ ശമ്പളം 40.8 ദശലക്ഷം യൂറോയാണെന്ന് വ്യക്തമാക്കുന്നു. മെസ്സിയ്ക്ക് കിട്ടുന്നതാകട്ടെ 33. 7 ദശലക്ഷം യൂറോയും. ഈ സീസണില്‍ പിഎസ്ജിയില്‍ എത്തിയ മെസ്സിയ്ക്ക് പിഎസ്ജിയില്‍ കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല.

2017 ഓഗസ്റ്റില്‍ ബാഴ്സലോണയില്‍ നിന്ന് 198 മില്യണ്‍ പൗണ്ടിനായിരുന്നു പിഎസ്ജി നെയ്മറെ കൊണ്ടുവന്നത്. ഈ സീസണില്‍ ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജിയിലെത്തിയ ലയണല്‍ മെസ്സി ശമ്പളക്കാര്യത്തില്‍ രണ്ടാമതും, കിലിയന്‍ എംബാപ്പെ മൂന്നാമതുമാണ്. അടുത്ത സീസണില്‍ റയലില്‍ ചേക്കേറാന്‍ കാത്തിരിക്കുന്ന കിലിയന്‍ എംബാപ്പേയുടെ പ്രതിഫലം 22.2 ദശലക്ഷം യൂറോയാണ്. അര്‍ജന്റീനയില്‍ മെസ്സിയുടെ സഹതാരം ഏഞ്ചല്‍ ഡി മരിയ ശമ്പളക്കാര്യത്തില്‍ എട്ടാമതാണ്. 9.5 ദശലക്ഷം യൂറോയാണ് ഡി മരിയയ്ക്ക് കിട്ടുന്നത്.

ഒരു കാലത്ത് ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരമായിരുന്ന മെസ്സി ഇപ്പോള്‍ ഫോം മങ്ങിയാണ് പിഎസ്ജിയില്‍ കളിക്കുന്നത്. നാലാം സ്ഥാനത്ത് 12 ദശലക്ഷം യൂമറായുമായി മാര്‍ക്കീഞ്ഞോസ്, അതേ തുകയ്ക്ക് മാര്‍ക്കോ വെറാറ്റി എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. അഷ്റഫ് ഹക്കീമി (പി.എസ്.ജി) 10.8 മില്യന്‍ യൂറോ, കെയ്ലര്‍ നവാസ് (പി.എസ്.ജി) 10 മില്യന്‍ യൂറോ, ഏഞ്ചല്‍ ഡി മരിയ (പി.എസ്.ജി) 9.5 മില്യന്‍ യൂറോ, ജോര്‍ജീനോ വൈനാല്‍ഡം (പി.എസ്.ജി) 9.1 മില്യന്‍ യൂറോ, ജിയാന്‍ല്യൂജി ഡോണരുമ്മ (പി.എസ്.ജി) 9.1 മില്യന്‍ യൂറോ എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങള്‍.