ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ! ആരാണ് ആരാധകർ കാത്തിരിക്കുന്ന റൊണാൾഡോയുടെ യൂട്യൂബ് ചാനലിലെ അടുത്ത അതിഥി?

ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ യൂട്യൂബ് ചാനലിൽ “ഇൻ്റർനെറ്റ് തകർക്കുമെന്ന്” അവകാശപ്പെടുന്ന ഒരു വമ്പൻ അതിഥിയെ ആതിഥേയമാക്കാൻ ഒരുങ്ങുകയാണ്. പോർച്ചുഗീസ് ഐക്കൺ അടുത്തിടെ ഈ വർഷം ഓഗസ്റ്റിൽ തൻ്റെ യൂട്യൂബ് ചാനൽ തുടങ്ങുകയും വെറും 24 മണിക്കൂറിനുള്ളിൽ 20 ദശലക്ഷം വരിക്കാരെ നേടുകയും ചെയ്തിരുന്നു.

തൻ്റെ ഏറ്റവും പുതിയ വീഡിയോകളിലൊന്നിൽ, റൊണാൾഡോ തൻ്റെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരം റിയോ ഫെർഡിനാൻഡിനെ അദ്ദേഹത്തിൻ്റെ വസതിയിൽ കണ്ടുമുട്ടുന്നത് പകർത്തി. രാവിലെ തന്നെ ഫെർഡിനാന്റിനെ കണ്ടതിന് ശേഷം റൊണാൾഡോ അൽപ്പം ആശ്ചര്യപ്പെട്ടു. താൻ ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയാണെന്ന് അൽ നാസർ ക്യാപ്റ്റൻ പങ്കിട്ടു. യുആർ ക്രിസ്റ്റ്യാനോ എന്ന തൻ്റെ ചാനലിലെ അടുത്ത അതിഥി ആരായിരിക്കുമെന്ന് അറിയാൻ ഫെർഡിനാൻഡിന് ആകാംക്ഷയുണ്ടായിരുന്നു.

എന്നിരുന്നാലും, റൊണാൾഡോ അത് ഒരു “രഹസ്യം” ആയിരിക്കണമെന്ന് ആഗ്രഹിച്ചു. ഫെർഡിനാൻഡ് ഒരു ഊഹം എടുത്ത് ക്രിസ്റ്റ്യാനോയോട് ചോദിച്ചു:”ഇതൊരു പ്രശസ്ത വ്യക്തിയാണോ?” “നിങ്ങളെക്കാൾ പ്രശസ്തൻ” എന്ന ചുട്ട മറുപടിയാണ് റൊണാൾഡോ നൽകിയത്. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സിനെക്കുറിച്ചായിരിക്കാം സംസാരിക്കുന്നതെന്ന് മുൻ ഫുട്ബോൾ താരം അനുമാനിച്ചു.

എന്നാൽ ആരായിരിക്കും പുതിയ അതിഥി എന്നതിനെക്കുറിച്ച് ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇപ്പോഴും പല പേരുകൾ പറഞ്ഞു കൊണ്ടിരിക്കുന്നു. ലിയോ മെസി ആയിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോഡ്ഫാദർ സർ അലക്സ് ഫെർഗൂസൻ ആയിരിക്കും അടുത്ത അതിഥിയെന്നുമുള്ള അഭിപ്രായങ്ങൾക്കാണ് മുൻ‌തൂക്കം. ഇനി അഥവാ മെസി റൊണാൾഡോയുടെ ചാനലിൽ പ്രത്യക്ഷപ്പെട്ടാൽ അദ്ദേഹം അവകാശപ്പെടുന്നത് പോലെ അത് ‘ഇന്റർനെറ്റ് തകർക്കുന്ന’ അതിഥിയായിരിക്കും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍