റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

ഫുട്ബാളിൽ കോടികണക്കിന് ജനങ്ങൾക്ക് പ്രചോദനമായ താരമാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യാന്തര മത്സരങ്ങളിൽ മാത്രമല്ല ക്ലബ് ലെവലിലും നിലവിൽ ഗംഭീര പ്രകടനമാണ് താരം ഇപ്പോൾ നടത്തുന്നതും. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലെ മത്സരങ്ങൾ അദ്ദേഹം ഇപ്പോൾ ആസ്വദിക്കുകയാണ്. ഈ കലണ്ടർ വർഷം 37 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ പോളണ്ടിനെതിരെ കളിച്ച മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു സ്വന്തമാക്കിയിരുന്നത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂട്യൂബ് ചാനലിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിച്ചത്. പല റെക്കോർഡുകളും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി തകർത്ത് നേടിയിരുന്നു. ഇപ്പോഴിതാ യൂട്യൂബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ള വ്യക്തിയായ മിസ്റ്റർ ബീസ്റ്റിനെ താരം കൊണ്ട് വന്നിരിക്കുകയാണ്.

അവരുടെ സംഭാഷണ വിഡിയോയിൽ മിസ്റ്റർ ബീസ്റ്റിനോട് റൊണാൾഡോ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ ഞാൻ നിങ്ങളെ തോൽപ്പിക്കുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു റൊണാൾഡോയുടെ ചോദ്യം. ഉടൻ തന്നെ ഇല്ല എന്ന മറുപടിയാണ് അദ്ദേഹം റൊണാൾഡോയ്ക്ക് നൽകിയത്.

നിലവിൽ 331 മില്യൺ സബ്സ്ക്രൈബേർസ് ആണ് മിസ്റ്റർ ബീസ്റ്റിനുള്ളത്. റൊണാൾഡോയുടെ അടുത്ത അതിഥി ഇന്റർനെറ്റിനെ തകർത്തു കളയും എന്നായിരുന്നു റൊണാൾഡോ പ്രഖ്യാപിച്ചിരുന്നത്. തുടർന്നാണ് ആ വ്യക്തി മിസ്റ്റർ ബീസ്റ്റാണ് എന്ന് മനസ്സിലായത്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം