എന്ത് കണ്ടിട്ടാണ് നീ ഒക്കെ അവനെ പുകഴ്ത്തുന്നത്, വെറും ഭാഗ്യം കൊണ്ട് ,മാത്രം ഗോൾ നേടുന്ന അവൻ ഒരിക്കലും മികച്ചവനല്ല; സൂപ്പർ താരത്തിന് എതിരെ ലിവർപൂൾ ഇതിഹാസം

മുൻ ലിവർപൂൾ മിഡ്ഫീൽഡർ ഗ്രെയിം സൗനെസ് ആദ്യ മത്സരത്തിലൊക്കെ മികച്ച പ്രകടനം നടത്തിയ ഫ്രാൻസ് മുന്നേറ്റ നിര താരം ഒലിവിയർ ജിറൂഡിനെക്കുറിച്ച് അത്ര സുഖകരമല്ലാത്ത കമന്റുമായി രംഗത്ത്. ഫിഫ ലോകക പ്പ് 2022 ഓപ്പണറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 4-1 ന് ജയിച്ചപ്പോൾ സൂപ്പർ താരം രണ്ട് ഗോളുകൾ നേടിയിരുന്നു.

തന്റെ ഇരട്ടഗോളോടെ, ആഴ്‌സണൽ ഐക്കൺ തിയറി ഹെൻറിയ്‌ക്കൊപ്പം മൊത്തം 51 ഗോളുകളുമായി ലെസ് ബ്ലൂസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി ജിറൂഡ് മാറി.

എന്നിരുന്നാലും, ക്ലബ്ബിനും രാജ്യത്തിനും വേണ്ടി അവിശ്വസനീയമായ നേട്ടങ്ങൾ നേടിയിട്ടും ജിറൂഡിന്റെ ഏറ്റവും വലിയ ആരാധകനല്ല താനെന്ന് ഗ്രെയിം സൗനെസ് വ്യക്തമാക്കി. കരീം ബെൻസെമയുടെ അസാന്നിധ്യം കൊണ്ടാണ് ജിറൂഡിന് ഭാഗ്യമുണ്ടായതെന്ന് സൗനസ് അവകാശപ്പെട്ടു. ഫിഫ ലോകകപ്പിന്റെ അവസാന ഘട്ടത്തിൽ ബാലൺ ഡി ഓർ ജേതാവ് പുറത്തായത് കൊണ്ട് മാത്രമാണ് ജിറൂഡ് രക്ഷപെട്ടത് എന്നും ലിവർപൂൾ ഇതിഹാസവും തറപ്പിച്ചു പറഞ്ഞു.

മെട്രോ ഉദ്ധരിച്ച് അദ്ദേഹം ഐടിവിയോട് പറഞ്ഞു:

“ഞാൻ അവന്റെ ഏറ്റവും വലിയ ആരാധകനല്ല. ഒട്ടും അല്ല . കഴിഞ്ഞ ലോകകപ്പിലെ ഏഴ് മത്സരങ്ങൾ, അത് വിജയിക്കുന്ന ടീമിലെ ഒരു സെന്റർ ഫോർവേഡാണ്, അവൻ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും എടുത്തിട്ടില്ല. അവൻ വളരെ ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു. എപ്പോൾ തിയറി ഹെൻറിയുടെ ലെവലിൽ അയാളെ എന്തിന് താരതമ്യം ചെയ്യുന്നു, അത് ശരിയായ രീതിയല്ല

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍