ഫൗള്‍ അഭിനയിക്കാനും കിടന്നു മറിയാനും ചാടാനും ഇയാള്‍ ഇപ്പോഴും ശ്രമിക്കുന്നത് എന്തിനാണ്!

സജദ് ഷാന്‍

ഈ സീസണിലെ നെയ്മറിന്റെ പ്രകടനത്തില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു.. ഗോളുകളില്‍ ആയാലും അസിസ്റ്റ് കൊണ്ടായാലും മികച്ച ഫോമില്‍ കളിക്കുന്ന നെയ്മറിലൂടെ ഇത്തവണ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു..

എന്നാല്‍ എങ്ങനെയൊക്കെ ആയാലും ആ പഴയ സ്വഭാവം ഉള്ളില്‍ നിന്ന് പുറത്തു ചാടും.. ഫൗള്‍ അഭിനയിക്കാനും കിടന്നു മറിയാനും ചാടാനും ഇപ്പോഴും ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..

പണ്ടുമുതലേ ബ്രസീല്‍ താരങ്ങള്‍ തങ്ങളുടെ ഫോമില്ലായ്മ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന നാടകങ്ങളുടെ തുടര്‍ച്ചയായി മാത്രമേ ഇതിനെ കാണാനാവു..

ഓ നെയ്മര്‍ താങ്കളില്‍ നിന്നു ഈ വര്‍ഷം ഒരുപാട് പ്രതീക്ഷിച്ചിരുന്നു പക്ഷേ എല്ലാം അസ്ഥാനത്തായി പോയി.. താങ്കള്‍ ഇപ്പോള്‍ സ്വയം വലിയ നാണക്കേട് ഉണ്ടാക്കുകയാണ് .. ഇനിയും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല..

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്