ഈ സീസണോടെ ബ്ലാസ്‌റ്റേഴ്‌സ് വിടുമോ?, അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇവാന്‍ വുകോമനോവിച്ച്

ഈ സീസണ്‍ കഴിയുന്നതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. എല്ലാം കിംവദന്തികള്‍ മാത്രമാണെന്നും ബ്ലാസ്റ്റേഴ്‌സില്‍ തുടരാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഇവാന്‍ ‘മനോരമ’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു. ഇവിടെ തുടരാനും ഏറെ ഇഷ്ടം. കേരളത്തിന് എന്റെ ഹൃദയത്തിലാണ് ഇടം. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ എന്തിന് ഈ ടീം വിടണം? ടീമിന്റെ പുരോഗതിയില്‍ പ്രചോദിതനാണ് ഞാന്‍. വരുംനാളുകളില്‍ നല്ല ഫലമുണ്ടാക്കുന്നതിനായി ചിലതു ചെയ്യുന്നതിന്റെ ആവേശത്തിലുമാണ്- ഇവാന്‍ ‘മനോരമ’യോട് പറഞ്ഞു.

അതിനിടെ ടീമിന്റെ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ പരുക്ക് മാറി തിരിച്ചെത്തി. പരിശീലകന്റെയും വൈദ്യസംഘത്തിന്റെയും മേല്‍നോട്ടത്തില്‍ ലൂണ പരിശീലനം പുനരാരംഭിച്ചു. പ്ലേഓഫിനു മുന്‍പേ താരം കളത്തില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിലാണ് ബ്ലാസ്റ്റേഴ്സ്. ഈ മാസം 30നു ജംഷഡ്പുരിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ഐസ്എലില്‍ നാലു മത്സരം ബാക്കിയുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനക്കാരായി പ്ലേഓഫ് ബര്‍ത്ത് ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് പതിമൂന്നിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പത്താം സീസണിലെ പതിനെട്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജൈന്റ്‌സിനോട് പരാജയപ്പെട്ടിരുന്നു. ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ നാലു ഗോളുകള്‍ നേടിയ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജൈന്റ്‌സ് ഒരു ഗോളിന്റെ ലീഡില്‍ വിജയിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം