ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ പട്ടിക ; പുറത്തായവരില്‍ വമ്പന്‍ താരങ്ങളും

കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരമാകാനുള്ള അന്തിമ പട്ടികയില്‍ നിന്നും പുറത്ത് പോയത് വമ്പന്‍ താരങ്ങള്‍. ലിയോണേല്‍ മെസ്സിയും മുഹമ്മദ് സലയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌ക്കിയും അന്തിമപട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ പുറത്തായത് ക്രിസ്ത്യാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പേയും കരീം ബെന്‍സേമയും. ജനുവരി 17 ന് സൂറിച്ചിലാണ് പ്രഖ്യാപനം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം ലെവന്‍ഡോവ്‌സ്‌ക്കി അന്തിമ പട്ടികയില്‍ എത്തിയിരിക്കുന്നത്.

2021 ല്‍ വിവിധ മത്സരങ്ങളില്‍ നിന്നും 69 ഗോളുകള്‍ അടിച്ചാണ് ലെവന്‍ഡോവ്‌സ്‌ക്കി പട്ടികയില്‍ എത്തിയത്. ബയേണിന്റെ താരമായ ലെവന്‍ഡോവ്‌സ്‌ക്കി കഴിഞ്ഞ വര്‍ഷം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായി മാറിയിുന്നു. മുള്ളറുടെ രണ്ടു റെക്കോഡുകളാണ് ഭേദിച്ചത്. ബയേണിനൊപ്പം ബുണ്ടസ് ലീഗ കിരീടം, ജര്‍മന്‍ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകിരീടം എന്നിവ നേടാനും പോളിഷ് താരത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം 43 ഗോളുകള്‍ അടിച്ച മെസ്സി 18 അസിസ്റ്റുകളും കോപ്പാ അമേരിക്കയും നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ സ്വന്തം ക്ലബ്ബ് ബാഴ്‌സിലോണയ്ക്ക് വേണ്ടിയും മെസ്സി തകര്‍പ്പന്‍ ഗോളടി പുറത്തെടുത്തിരുന്നു. ഈ സീസണില്‍ പിഎസ്ജിയിലേക്ക് ചേക്കേറിയിരിക്കുകയാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മുഹമ്മദ് സല 2018-ല്‍ ഫിഫയുടെ മികച്ച താരത്തിനുള്ള പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ടോപ് സ്‌കോററായ സല ആകെ 39 ഗോളുകളും 11 അസിസ്റ്റുകളുമാണ് നേടിയത്. മുഹമ്മദ് സല 2018-ല്‍ ഫിഫയുടെ മികച്ച താരത്തിനുള്ള പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഈജിപ്തിനൊപ്പം ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കളിക്കാനൊരുങ്ങുകയാണ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂള്‍ താരമായ മുഹമ്മദ് സല.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം