Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

നെയ്മറില്ലാത്ത ബാഴ്‌സ അസാധ്യ ടീമെന്ന് ചെല്‍സിയുടെ ബ്രസീല്‍ താരം

, 4:36 pm

ചാമ്പ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരാട്ടമായിരുന്നു ബാഴ്‌സയും ചെല്‍സിയും തമ്മില്‍ നടന്നത്. ചെല്‍സിയുടെ നിര്‍ണായക ഗോള്‍ നേടിയത്  വില്ല്യനാണ്. നീലപ്പടയുടെ തട്ടകത്തില്‍ നടന്ന മത്സരം 1-1 സമനിലയില്‍ കലാശിച്ചപ്പോള്‍ ഈ ബ്രസീലിയന്‍ താരത്തിന്റെ ഗോളായിരുന്നു ചെല്‍സിക്ക് ആശ്വാസം നല്‍കിയത്.

എന്നാല്‍ ബാഴ്സലോണ ശക്തരായ ടീമാണ് എന്നും നെയ്മര്‍ ഇല്ലെങ്കിലും ബാഴ്സയെ നേരിടുക എന്നത് ഏറെ കടുപ്പമേറിയ കാര്യമാണ് എന്നും വില്ല്യന്‍ മത്സര ശേഷം പറഞ്ഞു.

‘ബാഴസലോണ എന്നും ബാഴസലോണ ആണ്. നെയ്മര്‍ വലിയ കളിക്കാരനാണെന്നതില്‍ സംശയമില്ല. നെയ്മറുടെ അസാന്നിദ്ധ്യം ബാഴ്‌സയുടെ ശക്തി കുറച്ചിട്ടില്ല. അവര്‍ക്ക് മെസ്സിയും ഇനിയേസ്റ്റയും സുവാരസുമുണ്ട്. ലോകോത്തര താരങ്ങളാണ് ബാഴ്സക്കുള്ളത്. ബാഴ്സലോണ എല്ലായ്പോഴും ബാഴ്സലോണയാണ്.’ വില്ല്യന്‍ പറയുന്നു.

അതേസമയം സ്വന്തം ഗ്രൗണ്ടില്‍ എവേ ഗോളും സമനിലയും വഴങ്ങിയെങ്കിലും ചെല്‍സിക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാനുള്ള അവസരം ഇപ്പോഴുമുണ്ടെന്ന് 29കാരനായ വില്ല്യന്‍ പറയുന്നു.

തീര്‍ച്ചയായും കാംപ്നൗവില്‍ പോയി നന്നായി കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. തീര്‍ത്തും വ്യത്യസ്തമായ കളിയായിരിക്കും അത്. അവിടെ കളിക്കുക എന്നത് സാധാരണമല്ല. എങ്കിലും ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ ബാഴ്സയുടെ തട്ടകത്തില്‍ കളിക്കാനും ജയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.വില്ല്യന്‍ പറഞ്ഞു. ബാഴ്സക്കെതിരായ ആദ്യപാദ മത്സരത്തിനിടെ വില്ല്യന്റെ രണ്ട് ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയിരുന്നു.

Advertisement