ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. അതിൽ പരിശീലകനായ ലയണൽ സ്കലോണി വഹിച്ച പങ്ക് ചെറുതല്ല.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അര്ജന്റീന നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. ഏതൊരു ടീമിലും സഹ താരങ്ങൾ തമ്മിൽ നല്ല സൗഹൃദം ഉണ്ടെങ്കിൽ അതിന്റെ ഫലം മത്സരത്തിൽ കാണാൻ സാധിക്കും. അർജന്റീനയിൽ മെസിയാണ് എല്ലാം. മെസിക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറാണെന്നാണ് ഗോൾ കീപ്പർ എമിലിയാണോ മാർട്ടിനെസ് ഒരിക്കൽ പറഞ്ഞത്. മെസി ഇല്ലെങ്കിലും ടീം മികച്ച് തന്നെയാണ് നിൽക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇക്വഡോർ താരം അലക്സ് അഗ്വിനാഗ.
അലക്സ് അഗ്വിനാഗ പറയുന്നത് ഇങ്ങനെ:
” മെസിയുടെ ലെവലിൽ എത്താൻ ആർക്കും സാധിക്കില്ല. മെസി എന്നും മെസി തന്നെയാണ്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ അദ്ദേഹം കാഴ്ച വെച്ചത് നമ്മൾ കണ്ടതല്ലേ. ആ ക്വാളിറ്റി അദ്ദേഹം എന്നും നിലനിർത്തും”
അലക്സ് അഗ്വിനാഗ തുടർന്നു:
” എനിക്ക് അർജന്റീന ടീമിനോട് ബഹുമാനമുണ്ട്. അവരുടെ എല്ലാ താരങ്ങളോടും എനിക്ക് ആ ബഹുമാനമുണ്ട്. അവർ വളരെ കരുത്തരാണ്. ചില സമയത്ത് മെസി കളിക്കുന്നുണ്ടോ ഇല്ലയോ എന്ന് പോലും നമ്മൾ നോക്കില്ല കാരണം അദ്ദേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും ടീം ആ മികവ് പുലർത്തും” അലക്സ് അഗ്വിനാഗ പറഞ്ഞു.