ലോകം മുഴുവൻ കാത്തിരുന്ന ആ വലിയ ലോകകപ്പ് പോരാട്ടത്തിനൊടുവിൽ ആരാധകരുടെ ആഗ്രഹം പോലെ മെസി തന്റെ കൈയിൽ നിന്നും പല തവണ വഴുതി മാറിപ്പോയ കിരീടം സ്വന്തമാക്കി അർജന്റീനയുടെ 36 വർഷത്തെ കാത്തിരിപ്പാണ് അവസാനിപ്പിച്ചത്. എന്തായാലും ആ വിജയത്തിന്റെ ആരവം ലോകത്തിന്റെ പല കോണുകളിൽ നിന്നും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
മത്സരത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോൾ.നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്.
ഫൈനൽ മത്സരത്തിൽ വിവാദങ്ങൾക്ക് ഒട്ടു കുറവും ഉണ്ടായിരുന്നില്ല. അർജന്റീനയുടെയും ഫ്രാൻസിന്റെയും ചില ഗോളുകൾ അനുവദിച്ചതിൽ വീഡിയോ റഫറി ഉൾപ്പെടെയുള്ളവർക്ക് പിഴവുകൾ സംഭവിച്ചുവെന്ന് മത്സരത്തിനു ശേഷം ആരാധകർ ചൂണ്ടിക്കാട്ടുകയുണ്ടായി. അതിന്റെ ഭാഗമായി ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് ഫ്രാൻസിൽ നിന്നും ഒരു പെറ്റിഷൻ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകളാണ് ഇതിൽ ഒപ്പു വെച്ചിരിക്കുന്നത്.
Read more
ഒരുപാട് തെറ്റുകൾ റഫറിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും അർജന്റീനക്ക് അനുവദിച്ച ആദ്യ പെനാൽറ്റി അത് പെനാൽറ്റി അല്ലായിരുന്നു എന്നും റഫറിയുടെ ദാനം ആയിരുന്നു എന്നും പറഞ്ഞവർ അർജന്റീനക്ക് കപ്പ് അനുവദിക്കാൻ കാണിച്ച ബുദ്ധി അസ്ഥാനത്ത് ആയെന്നും പറയുന്നു. എന്തിരുന്നാലും പ്രധാനപ്പെട്ട മത്സരങ്ങൾ കഴിയുമ്പോൾ ഇതുപോലെയുള്ള പെറ്റിഷൻ വരുന്നതും ഇത് ആദ്യമായിട്ട് സംഭവിക്കുന്ന ഒന്നല്ല.