പരിശീലകനായി സാവി എത്തിയത് ബാഴ്‌സയുടെ ജാതകം തിരുത്തി ; ലാലിഗ ടേബിളില്‍ ഒമ്പതില്‍ നിന്നും നാലാം സ്ഥാനത്തേക്ക്

മെസ്സി പോയതിന് പിന്നാലെ താളം തെറ്റുകയും സ്പാനിഷ് ലാലീഗയില്‍  ഒമ്പതാം സ്ഥാനത്തായിപ്പോകുകയും ചെയ്ത ബാഴ്‌സിലോണയ്ക്ക് പരിശീലകനായി സാവി എത്തിയതോടെ തലവര മാറുകയാണ്. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ ജയിച്ചു കയറിയ അവര്‍ ലാലിഗയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ മത്സരത്തില്‍ എല്‍ഷെക്കെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 26 മത്സരം കളിച്ച അവര്‍ 13 കളികള്‍ ജയിച്ചാണ് 48 പോയിന്റിലേക്ക് എത്തിയത്. ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് 27 കളികളില്‍ 63 പോയിന്റുമായി ബഹുദൂരം മുന്നിലാണെങ്കിലൂം രണ്ടാം സ്ഥാനക്കാരായ സെവിയ്യയും ബാഴ്‌സിലോണയും തമ്മില്‍ ആറു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.

മെസ്സി പോയത് കളിയെ ആകെമാനം ബാധിച്ച വന്‍ തകര്‍ച്ചയില്‍ നിന്നുമാണ് തിരിച്ചുവരവ് നടത്തുന്നത്് രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുകയും ലാലീഗയില്‍ തുടര്‍ തോല്‍വികളും സമനിലകളുമായി ഒമ്പതാം സ്ഥാനത്തേക്കും വീണിരുന്നു.

26 തവണ ലാലീഗാ കിരീടവും, അഞ്ച് തവണ ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയ ടീം രണ്ടാം നിരക്കാരുടെ യോറാപ്പാലീഗില്‍ കളിക്കേണ്ടിയും വന്നിരുന്നു. ഈ അവസ്ഥായിലാണ് ടീം പുതിയ കോച്ചായി മുന്‍ ബാഴ്സലോണ താരം സാവി ഹെര്‍ണാണ്ടസിനെ അവതരിപ്പിച്ചത്. മുന്‍ നിരയില്‍ ഫെറാന്‍ ടോറസ്, പിയറി എമറിക് ഔബാമിയാങ്, അദമ ട്രവോറെ എന്നിവര്‍ പിന്നാലെ ടീമിലെത്തി. മുന്‍ ബാഴ്സ വിങ്ങര്‍ കൂടെയായിരുന്ന ഡാനി ആല്‍വസിനെയും തിരിച്ചു കൊണ്ടുവന്നതോടെ ബാഴ്‌സയില്‍ അസാധാരണ ഊര്‍ജ്ജം നിറഞ്ഞു.

കഴിഞ്ഞ നാല് മത്സരങ്ങളില്‍ നാലു വമ്പന്മാരാണ് ബാഴ്‌സയുടെ കൈച്ചൂട് അറിഞ്ഞത്. അത്ലറ്റിക്ക് ബില്‍ബാവോയേയും വലന്‍സിയയേയും യൂറോപ്പാ ലീഗില്‍ നാപ്പോളിയേയും ബാഴ്സ തകര്‍ത്തത് വന്‍ മാര്‍ജിനിലായിരുന്നു. പരിശീലകനായി സാവി ചുമതലയേല്‍ക്കുമ്പോള്‍ പോയിന്റ് ടേബിളില്‍ ടീം ഒമ്പതാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് ഈ കുതിപ്പ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം