മോശം പ്രകടനങ്ങളുടെ തുടർച്ചയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെയെയും കോച്ചിങ് സ്റ്റാഫുകളെയും പുറത്താക്കിയ വാർത്ത വൈകുന്നേരം പുറത്ത് വന്നിരുന്നു. സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫിൽ കയറിയിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഈ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രം നേടി ടേബിളിൽ പത്താം സ്ഥാനത്താണ്.
മിഖായേൽ സ്റ്റാഹ്രെ ഔട്ട്! കേരള ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ ആശാൻ തിരിച്ചു വരുമോ?
എന്നാൽ കോച്ചിന്റെ പുറത്താക്കലുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപട് വെളിപ്പെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടാഴ്മയായ മഞ്ഞപ്പട. മാനേജ്‌മന്റ് തത്കാലം അവരുടെ മുഖം രക്ഷിക്കാൻ കോച്ചിനെ ബലിയടക്കിയതാണ് എന്ന വാദമാണ് അവർ മുന്നോട്ട് വെക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ മഞ്ഞപ്പട പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം താഴെ ചേർക്കുന്നു:
“ഞങ്ങളുടെ കോച്ചിൻ്റെ പെട്ടെന്നുള്ള പിരിച്ചുവിടൽ, സ്വന്തം കഴിവുകേടിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്‌മെൻ്റിൻ്റെ വ്യഗ്രതയുടെ വ്യക്തമായ സൂചനയാണ്. സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം അവർ തിരഞ്ഞെടുത്തത് ഒരു പരിശീലകനെ ബലിയാടാക്കാനാണ്. ടീമിൻ്റെ മോശം ട്രാൻസ്ഫറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാനേജ്‌മെൻ്റിൻ്റെ അപര്യാപ്തതയും ഭീരുത്വവുമാണ് ഈ നീക്കത്തിന്റെ ഉദ്ദേശം. കോച്ചിനെ പുറത്താക്കുന്നത് കൊണ്ട് മാത്രം ഞങ്ങളുടെ ടീമിൻ്റെ പിന്നിലെ യഥാർത്ഥ പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല. എന്നാൽ തീർച്ചയായും സ്വന്തം പിഴവ് മറച്ചുവെച്ച് മാനേജ്മെന്റ് എളുപ്പവഴി സ്വീകരിച്ചതിന് നാണക്കേടുണ്ടാക്കും. മാനേജ്‌മെൻ്റ്, നിങ്ങളുടെ കുഴപ്പത്തിന് അയാൾ വില കൊടുക്കുന്നു. നിങ്ങളുടെ ബലിയാടാക്കൽ തന്ത്രങ്ങളിൽ ഞങ്ങൾ കബളിപ്പിക്കപെടില്ല. നിങ്ങളുടെ സമയത്തിന് നന്ദി, കോച്ച്!. മാനേജ്‌മെൻ്റ, ഇത് നിങ്ങളെ തുടരാൻ അനുവദിക്കുമെന്ന് കരുതരുത്.”