സൗദി ക്ലബ് അൽ നാസറിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ഫുട്‍ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു. പോർച്ചുഗീസ് സൂപ്പർ താരത്തിന് ലഭിച്ച ഗംഭീര സ്വീകരണം അതിന് സാക്ഷ്യം വഹിക്കുന്നു.ക്രിസ്റ്റ്യാനോയെ സൈൻ ചെയ്യുന്നതായി അൽ നാസർ പ്രഖ്യാപിച്ചപ്പോൾ മുതൽ ഇതുമായി ബന്ധപ്പെട്ട് അനുകൂലവും പ്രതികൂലവുമായ ഒരുപാട് കാര്യങ്ങൾ ആളുകൾ സംസാരിക്കുന്നുണ്ട്.
എന്തായാലും ലോകകപ്പ് ഒന്നും ജയിച്ചില്ലെങ്കിലും തന്റെ റേഞ്ച് എന്താണെന്ന് ഫുട്‍ബോൾ ലോകത്തിന് കാണിച്ചുകൊടുക്കുന്ന രീതിയിലാണ് ഇപ്പോൾ താൻ നിൽക്കുന്നത് എന്ന് റൊണാൾഡോ കാണിക്കുന്നു.തന്റെ പുതിയ ക്ലബ്ബുമായി സ്‌ട്രൈക്കറുടെ ഔദ്യോഗിക അവതരണം ലോകമെമ്പാടും വീക്ഷിക്കുകയും ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനലിനേക്കാൾ കൂടുതൽ കാഴ്ചകൾ നേടുകയും ചെയ്തു.അൽ നാസറിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവതരണ ചടങ്ങ് “ലോകമെമ്പാടുമുള്ള 40 ചാനലുകളിൽ 3 ബില്യൺ വ്യൂസ്” എത്തിയതായി പത്രപ്രവർത്തകൻ പെഡ്രോ സെപ്പുലെഡ പറഞ്ഞു.
റൊണാൾഡോയെ സംബന്ധിച്ച് ആവേശകരമായ ഒരു ലോകകപ്പ് ഫൈനലിന്റെ കാഴ്ചക്കാറീ മറികടന്നുള്ള റെക്കോർഡ് സന്തോഷം നൽകുന്നതാണ്. അതും അത്ര പ്രശസ്തമല്ലാത്ത ലീഗിൽ പോയപ്പോൾ പോഴും.