Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

മൊറീഞ്ഞോയെ യുണൈറ്റഡ് പുറത്താക്കി; സിദാന്‍ പുതിയ പരിശീലകനായേക്കും

, 4:24 pm

ഏറെക്കാലത്തെ പുകച്ചിലിനൊടുവില്‍ സൂപ്പര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കി. രണ്ടര വര്‍ഷത്തോളം യുണൈറ്റഡിനെ പരിശീലിപ്പിച്ച മൊറീഞ്ഞോയ്ക്ക് ക്ലബ്ബിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 2021 വരെ ക്ലബ്ബുമായി കരാറുണ്ടെങ്കിലും പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലിവര്‍പൂളിനെതിരെ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് മൊറീന്യോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കുന്നത്. ലീഗില്‍ ഇക്കഴിഞ്ഞ നവംബര്‍ 3ന് ശേഷം യുണൈറ്റഡിന് ഒരു ജയം പോലും നേടാന്‍ സാധിച്ചിട്ടില്ല. 26 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ചുവന്ന ചെകുത്താന്മാര്‍

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ സീസണില്‍ മോശം ഫോമിലായതിനെ തുടര്‍ന്നാണ് മൊറീന്യോക്കെതിരെ കടുത്ത തീരുമാനം യുണൈറ്റഡ് എടുത്തത്. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി പത്തൊന്‍പതു പോയിന്റ് വ്യത്യാസത്തില്‍ ആറാമതുള്ള ക്ലബിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത തന്നെ ദുഷ്‌കരമാണ്. വളരെ മുമ്പു തന്നെ മൊറീന്യോ പുറത്താക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ലിവര്‍പൂളിനെതിരെ ടീം പൊരുതുക പോലും ചെയ്യാതെ നാണം കെട്ട തോല്‍വി വഴങ്ങിയതോടെ അക്കാര്യത്തില്‍ തീരുമാനമാവുകയായിരുന്നു.

നിലവില്‍ സഹപരിശീലകനും മുന്‍ താരവുമായ മൈക്കില്‍ കാരിക്കാണ് ടീമിന്റെ താത്കാലിക ചുമതല ഏറ്റെടുക്കാന്‍ സാധ്യത. എന്നാല്‍ സിദാന്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മുന്‍ മൊണാക്കോ പരിശീലകന്‍ ലിയനാര്‍ദോ യാര്‍ദിമിന്റെ പേരും പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

Advertisement