Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഇതു ഫുട്ബോൾ ലോകം ഇതു വരെ കണ്ടിട്ടില്ലാത്ത കേളീതന്ത്രം, എതിർ ടീമിന്റെ ‘കൺട്രോൾ’ കളയാൻ നഗ്നയോട്ടക്കാരിയെ രംഗത്തിറക്കി

, 3:34 pm

ജയിക്കാൻ വേണ്ടി എന്തു തന്ത്രവും പുറത്തെടുക്കുന്ന പരിശീലകരെയും കളിക്കാരെയും പറ്റി നമുക്കറിയാം. എന്നാൽ ടീമിന്റെ വിജയത്തിനു വേണ്ടി ആരാധകർ പുറത്തെടുത്ത ഒരു തന്ത്രമാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ പടർന്നു പിടിക്കുന്നത്. ഹോളണ്ടിലെ മൂന്നാം ഡിവിഷൻ ക്ലബായ റിൻസ്ബർഗ്സെയുടെ ആരാധകരാണ് ഫുട്ബോൾ ലോകം ഇതു വരെ കണ്ടിട്ടില്ലാത്ത തന്ത്രം പുറത്തെടുത്തത്. ഒരു സ്ട്രിപ്പർ വുമണിനെ വാടകക്കെടുത്ത് നഗ്നയാക്കി മൈതാനത്തു കൂടി ഓടിച്ച് എതിർ ടീമിന്റെ കൺട്രോൾ കളഞ്ഞ് മത്സരത്തിൽ നേട്ടമുണ്ടാക്കാനാണ് റിൻസ്ബർഗ്സെ ആരാധകർ ശ്രമിച്ചത്.

മൂന്നാം ഡിവിഷനിൽ പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുന്ന എഎഫ്സി ആംസ്റ്റർഡാമുമായുള്ള മത്സരത്തിന്റെ ഇരുപതാം മിനിട്ടിലാണ് സംഭവം. റിൻസ്ബർഗ്സെ ഒരു ഗോളിനു പിന്നിൽ നിൽക്കുന്ന സമയത്ത് മൈതാനത്തേക്ക് ‘സ്ട്രിപ്ടീസ് ഫോക്സി’യെന്ന അപരനാമത്തിലറിയപ്പെടുന്ന യുവതിയെ നഗ്നയാക്കി ആരാധകർ ഇറക്കി വിടുകയായിരുന്നു. എതിർ താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയ യുവതി പ്രതിരോധ താരം ജോയൽ ടിയേമയോട് തന്നെയൊന്നു പരിഗണിക്കാൻ പറഞ്ഞുവെന്നും താരം അതു നിഷേധിച്ചുവെന്നുമാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സെക്കൻഡുകൾക്കുളളിൽ നടന്ന സംഭവത്തിനു ശേഷം യുവതി സ്റ്റേഡിയം വിടുകയും ചെയ്തു.

മത്സരത്തിനു ശേഷം യുവതിയുടെ സമീപനത്തെക്കുറിച്ച് ടിയേമ മാധ്യമങ്ങളോടു സംസാരിച്ചു. ഫോക്സി തന്നെ പ്രലോഭിപ്പിച്ചുവെന്നും എന്നാൽ വീട്ടിൽ കുഴപ്പമാകുമെന്നതു കൊണ്ട് താൻ സംയമനം പാലിച്ചതാണെന്നുമാണ് ടിയേമ പറയുന്നത്. ഗ്രൗണ്ടിലെത്തിയ യുവതി അതീവ സുന്ദരിയാണെന്നും താരം വെളിപ്പെടുത്തി. പക്ഷേ റിൻസ്ബർഗ്സെ ആരാധകരുടെ തന്ത്രം മത്സരത്തിൽ ഫലം കണ്ടില്ല. രണ്ടിനെതിരെ ആറു ഗോളുകൾക്ക് എഎഫ്സി ആംസ്റ്റർഡാം കളിയിൽ വിജയിക്കുകയായിരുന്നു.

Advertisement