Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഫുട്ബോൾ പാഴാണെന്നു പറഞ്ഞ മാതാപിതാക്കളെ കൊണ്ട് അതു തിരുത്തിപ്പറയിച്ച് ലിവർപൂൾ സൂപ്പർതാരം

, 2:28 pm

ഫുട്ബോൾ വെറും സമയം പാഴാക്കലാണെന്നു പറഞ്ഞ് തന്റെ അച്ഛനമ്മമാർ തന്നെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ലിവർപൂളിന്റെ സെനഗൽ സൂപ്പർതാരം സാഡിയോ മാനേ. നിലവിൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും ആക്രമണകാരികളായി അറിയപ്പെടുന്ന ലിവർപൂളിന്റെ മുന്നേറ്റനിരയിലെ പ്രധാനിയാണ് മാനേ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ പത്തു ഗോളുകൾ നേടിയ താരത്തിന്റെ പ്രകടനം ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. എന്നാൽ ചെറുപ്പത്തിൽ മാതാപിതാക്കൾ ഫുട്ബോൾ കളിക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിച്ച് ഒരു അധ്യാപകനാക്കുന്നതിനു വേണ്ടിയാണു ശ്രമിച്ചിരുന്നതെന്നാണ് താരം പറയുന്നത്.

തന്റെ ഗ്രാമത്തിൽ നിന്ന് ഒരു മികച്ച ഫുട്ബോൾ താരം പോലും അതു വരെ വളർന്നു വന്നിട്ടില്ലായിരുന്നുവെന്നും അതു കൊണ്ടു തന്നെ ഫുട്ബോളറാവണമെന്ന തന്റെ ആഗ്രഹത്തിന് ചെറുപ്പം മുതലേ മാതാപിതാക്കൾ എതിരായിരുന്നുവെന്നും മാനേ പറഞ്ഞു. ഒരു ടീച്ചറാവാൻ വേണ്ടി പ്രയത്നിക്കണമെന്നും ഫുട്ബോളിൽ ഒരിക്കലും വിജയം നേടാൻ തനിക്കാവില്ലെന്നു അവർ നിരന്തരം പറഞ്ഞിരുന്നുവെന്നും മാനേ വെളിപ്പെടുത്തി. എന്നാൽ തന്നെ സഹായിക്കാൻ ഫുട്ബോളിനു മാത്രേ കഴിയുവെന്നെ കാര്യം അന്നു തന്നെ മനസിലാക്കിയിരുന്നതു കൊണ്ട് ഫുട്ബോളിൽ തുടരാൻ അതു തനിക്കു പ്രചോദനം നൽകിയെന്നും മാനേ പറഞ്ഞു. ആദ്യത്തെ പ്രൊഫഷണൽ കോൺട്രാക്ട് താൻ ഒപ്പിട്ടതിനു ശേഷമാണ് മാതാപിതാക്കളുടെ അതു വരെയുള്ള സമീപനത്തിൽ മാറ്റമുണ്ടായതെന്നും താരം വെളിപ്പെടുത്തി.

2011ൽ ഫ്രഞ്ച് ക്ലബ് മെറ്റ്സുമായി കരാറൊപ്പിട്ട മാനേ അതിനു ശേഷം ആസ്ട്രിയൻ ക്ലബ് സാൽസബർഗിനു വേണ്ടിയും കളിച്ചതിനു ശേഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തുന്നത്. പ്രീമിയർ ലീഗിൽ സതാംപ്ടണു വേണ്ടി നടത്തിയ പ്രകടനമാണ് താരത്തെ ലിവർപൂളിലെത്തിച്ചത്. ഈ സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോററായ മാനേ നാലു ഗോളുകളാണ് ഇതു വരെ നേടിയിട്ടുള്ളത്. ഇന്നു വൈകുന്നേരം ടോട്ടനം ഹോസ്പറുമായാണ് ലിവർപൂളിന്റെ മത്സരം.

Advertisement