Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ബലോടെല്ലിയുടെ ട്രിക്ക് ചലഞ്ചിന് മാഴ്സലോയുടെ തകർപ്പൻ മറുപടി, അടുത്ത ഊഴം നെയ്മറുടേത്

, 4:49 pm

ഇറ്റാലിയൻ താരം മരിയോ ബലോടെല്ലിയുടെ ട്രയിനിംഗ് ഗ്രൗണ്ടിലെ ട്രിക്ക് ചലഞ്ച് ഏറ്റെടുത്ത് ബ്രസീലിയൻ താരം മാഴ്സലോ. ആഴ്ചകൾക്കു മുൻപാണ് ബലോടെല്ലി ട്രയിനിംഗിനിടയിൽ ഗോൾപോസ്റ്റിനു പുറകിലുള്ള കമ്പിവേലിക്കപ്പുറത്തു നിന്നും ഗോൾ നേടി അതു പോലെ ചെയ്യാൻ മാഴ്സലോയെ വെല്ലുവിളിച്ചത്. ബലോടെല്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത മാഴ്സലോ അതു കൃത്യമായി ചെയ്തു കാണിക്കുകയും ചെയ്തു. തന്റെ വീക്ക് ഫൂട്ടായ വലതുകാൽ കൊണ്ടാണ് മാഴ്സലോ ബലോട്ടെല്ലിയുടെ വെല്ലുവിളി ഏറ്റെടുത്തു ചെയ്തു കാണിച്ചത്. ഇരുതാരങ്ങളുടെയും പുതിയ ചലഞ്ചിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നത്.

റയൽ ട്രയിനിംഗ് ഗ്രൗണ്ടിൽ കസമീറോക്കൊപ്പമാണ് മാഴ്സലോ ബലോട്ടെല്ലിയുടെ ചലഞ്ച് പൂർത്തിയാക്കിയത്. പിന്നിൽ നിന്നും ഗോൾ നേടിയതിനു ശേഷം ഇരുവരും ചേർന്ന് അത് ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. മാഴ്സലോ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റു ചെയ്തത്. കസമീറോ തന്ന ഊർജ്ജത്തിൽ എന്റെ മോശം കാലു കൊണ്ട് ഞാനതു പൂർത്തിയാക്കിയെന്നാണ് കസമീറോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കസമിറോയെയും മാഴ്സലോയുടെ മറ്റൊരു സുഹൃത്തായ ഗായകൻ ഡ്രാക്കിനെയും ഇതേ ചലഞ്ച് ഏറ്റെടുക്കാൻ മാഴ്സലോ ക്ഷണിക്കുന്നുമുണ്ട്.

ബലോടല്ലി നിരവധി പേരെ ചലഞ്ച് ഏറ്റെടുക്കാൻ ക്ഷണിച്ചെങ്കിലും മാഴ്സലോ മാത്രമാണ് അതിനോട് ഇതുവരെ പ്രതികരിച്ചത്. നെയ്മർ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, കെവിൻ പ്രിൻസ് ബൊട്ടെങ്ങ്, എംബാപ്പെ, പോൾ പോഗ്ബ, ഇൻസിനെ എന്നിവരെയാണ് തന്റെ ചലഞ്ച് ഏറ്റെടുക്കാൻ ബലോടെല്ലി ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഫ്രഞ്ച് ക്ലബ് നീസിനു വേണ്ടി കളിക്കുന്ന ബലോടെല്ലി യൂറോപ്യൻ ടൂർണമെൻറിൽ കളിക്കുന്ന ഏതെങ്കിലും പ്രധാന ക്ലബിലേക്കു ചേക്കേറണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരുന്നെങ്കിലും ഒരു ക്ലബും താരത്തെ സ്വന്തമാക്കാൻ ഇതു വരെ രംഗത്തെത്തിയിട്ടില്ല.

Advertisement