തലയുയർത്തി ശക്തയായിരിക്കൂ; കാലങ്ങളായി ഒരു ചാമ്പ്യൻ ആണ് നീ; വിനേഷ് ഫോഗട്ടിന് പിന്തുണയുമായി താരങ്ങൾ

പാരീസ് ഒളിംപിക്സിൽ ഫൈനലിന് തൊട്ടുമുൻപ് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചലച്ചിത്ര താരങ്ങളായ പ്രീതി സിന്റയും, ആലിയ ഭട്ടും വിനേഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

“വിനേഷ് ഫോഗട്ട് നിങ്ങൾ രാജ്യത്തിനാകെ പ്രചോദനമാണ്. ഒന്നിനും നിങ്ങളുടെ ധൈര്യം ഇല്ലാതാക്കാൻ കഴിയില്ല, ചരിത്രം സൃഷ്ടിക്കാൻ നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ കഴിയില്ല. നീ സ്വർണമാണ്- ഇരുമ്പും നീ ഉരുക്കും! നിങ്ങളിൽ നിന്ന് അത് എടുത്തുകളയാൻ ഒന്നിനും കഴിയില്ല! കാലങ്ങളായി ഒരു ചാമ്പ്യൻ! നിന്നെപ്പോലെ ആരുമില്ല.” ആലിയ പറയുന്നു.

“പ്രിയ വിനേഷ് ഫോഗാട്ട്, ഓരോ ഇന്ത്യക്കാർക്കും നിങ്ങൾ തങ്കമാണ്. ചാമ്പ്യൻമാരുടെ ഒരു ചാമ്പ്യൻ! ഇന്ത്യയിലെ എല്ലാ വനിതകൾക്കും നിങ്ങൾ ഹീറോ ആണ്. നിങ്ങൾക്ക് നേരിട്ട നിർഭാഗ്യകരമായ സംഭവങ്ങളിൽ ഞാൻ ഖേദിക്കുന്നു. തല ഉയർത്തി ശക്തയായിരിക്കൂ. ജീവിതം എല്ലായ്‌പ്പോഴും ന്യായമല്ല . വിഷമകരമായ സമയങ്ങൾ അധിക കാലം നിലനിൽക്കില്ല. പക്ഷേ, കരുത്തരായ മനുഷ്യർ നിലനിൽക്കും. ഇപ്പോൾ നിങ്ങളെ ഇറുക്കി ആലിംഗനം ചെയ്ത് ഒരു കാര്യ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെക്കുറിച്ചോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ശക്തിയായി തിരികെ വരൂ. കൂടുതൽ കരുത്തുണ്ടാകട്ടെ.” എന്നാണ് പ്രീതി സിന്റ കുറിച്ചത്.

View this post on Instagram

A post shared by Preity G Zinta (@realpz)

നേരത്തെ ചലച്ചിത്ര താരം സാമന്തയും, പാർവതിയും രംഗത്തുവന്നിരുന്നു. ഉറച്ച സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗട്ട്. അനുവദിനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്. അയോഗ്യയായ സ്ഥിതിക്ക് ഈ ഇനത്തില്‍ അവസാന സ്ഥാനക്കാരി ആയിട്ടായിരിക്കും വിനേഷിന്റെ പേര് ഉണ്ടാവുക എന്നാണ് ഇന്റർനാഷണൽ ഒളിംപിക്സ് അസ്സോസിയേഷൻ അറിയിച്ചിരിക്കുന്നത്.

Read more